അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച ഭക്തരുടെ സംഭാവനകൾ തട്ടിയെടുത്ത കേസിൽ എഫ്‌ഐആറിൽ പേരുള്ള എട്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റംഗമായ കൃഷ്ണ മോഹൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭാവന തട്ടിപ്പ് ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം (SIT) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകളെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
അറസ്റ്റിലായ എട്ട് പ്രതികളെയും അന്വേഷണത്തിൻ്റെ ഭാഗമായി വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലെ സംഭാവനകൾ ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും അന്വേഷണത്തിൻ്റെ പുരോഗതിക്കനുസരിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.





