
തൃശൂർ: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ചൊവ്വാഴ്ച ഗ്രാമിന് ₹165 കുറഞ്ഞതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ₹12,845 ആയി.
പുതിയ നിരക്ക് പ്രകാരം ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 1,02,760 രൂപയാണ് വില.
അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹10,615 ആണ്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 84,920 രൂപയാണ് വില.
വെള്ളിയുടെ വില ഗ്രാമിന് 235 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് ₹1,880 ആണ് ഇന്നത്തെ നിരക്ക്.
ആഗോള വിപണിയിലെ വിലമാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.




