തൃശൂർ നഗരത്തിലെ വെള്ളക്കെട്ടിൽ കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരെ ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപ്പറേഷനുള്ളിൽ മേയറുടെ ചേമ്പറിന് മുന്നിലായിരുന്നു പ്രതിഷേധം. വർഷകാലത്തിന് മുൻപ് തന്നെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് കൗൺസിലർമാർ മേയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. പെരുമാറ്റ ചട്ടം നിലവിലുള്ളപ്പോൾ ഫണ്ട് വിനിയോഗിക്കാൻ കഴിയില്ലെന്നായിരുന്നു മേയറുടെ വാദം. തുടർന്ന് കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ നഗരത്തിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വെള്ളം കയറി. റോഡുകളിൽ വെള്ളം കയറിയത് വലിയ ഗതാഗതക്കുരുക്കിന് ഇടവരുത്തി. കാനകൾ വൃത്തിയാക്കാത്തതും മറ്റ് പ്രവർത്തനങ്ങൾ നടത്താത്തതുമാണ് ഇതിനു കാരണമെന്ന് കൗൺസിലർമാർ ആരോപിച്ചു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മേയർ സ്ഥലത്ത് ഇല്ല എന്നതാണ് പ്രതിഷേധം ശക്തമാകാനുള്ള കാരണം. ബിജെപി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, കൗൺസിലർമാരായ ഡോ. വി ആതിര, നിജി കെ ജി, രാധിക തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Related Articles
ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കൈ വളഞ്ഞു. ആശുപത്രിയും ഡോക്ടറും നഷ്ടം നൽകണം.
പ്ലാസ്റ്ററിട്ട കൈ വളഞ്ഞ് വൈകല്യം വന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് ഏ.ഡി.സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോ.രാം മോഹൻ.കെ.പി.എന്നിവർക്കെതിരെ ഇപ്രകാരം വിധിയായതു്. ടെന്നിസൻ്റെ ഇടതു കൈ കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ കൊണ്ട് പരിക്ക് പറ്റി ആശുപത്രിയിൽ കൊണ്ടു ചെല്ലുകയായിരുന്നു. തുടർന്ന് എക്സ് റേ എടുത്ത് കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിടുകയായിരുന്നു.എന്നാൽ ഒരാഴ്ച Read More…
കോളേജ് തല സ്പോർട്സ് ലീഗുകൾ ആലോചനയിൽ; രൂപരേഖയുണ്ടാക്കും: മന്ത്രി ഡോ. ആർ ബിന്ദു
കോളേജ് തലങ്ങളിൽ പ്രൊഫഷണൽ സ്പോർട്സ് ലീഗുകൾ സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രാഥമിക രൂപരേഖ തയ്യാറാക്കാൻ സമിതി രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങൾ ആലോചിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായത്. അന്താരാഷ്ട്ര സ്പോർട്സ് ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ സംബന്ധിച്ചായിരുന്നു കായിക വകുപ്പ് മന്ത്രിയുമായി ചേംബറിൽ കൂടിക്കാഴ്ച നടത്തിയത്. കോളേജ് തലത്തിൽ സ്പോർട്സിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതും അതുവഴിയുള്ള വരുമാനസാധ്യത കണ്ടെത്തലും യോഗത്തിൽ ചർച്ചചെയ്തു. Read More…
കൊറോണ രക്ഷക്, ക്ളെയിം നിഷേധിച്ചു. ഓംബുഡ്സ്മാനും അനുവദിച്ചില്ല. രോഗനിർണ്ണയത്തിനെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി. 260000 രൂപയും പലിശയും നൽകുവാൻ വിധി.
കൊറോണ രക്ഷക് പോളിസി പ്രകാരുള്ള ക്ളെയിം ,രോഗനിർണ്ണയത്തിനാണ് ചികിത്സ നടത്തിയതെന്ന് കാണിച്ച് നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കിഴക്കുംപാട്ടുകരയിലുളള കോലാടി വീട്ടിൽ കെ.വർഗ്ഗീസ് ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ യൂണിവേഴ്സൽ സോമ്പോ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. വർഗ്ഗീസ് ജോൺ കോവിഡ് ബാധിച്ച് തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്.തുടർന്ന് ക്ളെയിം സമർപ്പിച്ചുവെങ്കിലും ചികിത്സ തേടിയത് രോഗനിർണ്ണയത്തിനും മൂല്യനിർണ്ണയത്തിനുമാണെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു. ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിച്ചുവെങ്കിലും Read More…