പറപ്പുറപ്പാട് ചടങ്ങിന്റെ ഭാഗമായി ഫെബ്രുവരി 18 ന് പരിമിതമായ തോതില്‍ വെടിക്കെട്ട് നടത്തുന്നതിനായി എ.ഡി.എം ടി. മുരളി ഉത്തരവിറക്കി. പൂരാഘോഷത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ലെ ഏങ്കക്കാവ് ദേശം വെടിക്കെട്ടിനും ഫെബ്രുവരി 25 ലെ കുമരനെല്ലൂര്‍ ദേശം വെടിക്കെട്ടിനും ഫെബ്രുവരി 26 ലെ വടക്കാഞ്ചേരി ദേശം വെടിക്കെട്ട് പൊതുപ്രദര്‍ശനത്തിനും അനുമതിക്കായി ക്ഷേത്ര ഭാരവാഹികള്‍ സമര്‍പ്പിച്ച അപേക്ഷ പോലീസ്, ഫയര്‍, റവന്യു വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി നിരസിച്ചുകൊണ്ടും ഉത്തരവിറക്കി.
കൊച്ചി: നിയമപരമായ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആറുമാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് നിർദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സര്‍ക്കുലര്‍ നല്‍കണമെന്നും, തുടര്‍ന്ന് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകള്‍ Read More…
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 28ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ലാബ് ടെക്നീഷ്യന്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, കലക്ഷന്‍ ഓഫീസര്‍, ഗസ്റ്റ് റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ്, ടെലികോളിങ്, സെയില്‍സ് എക്സിക്യൂട്ടീവ്, ഏരിയ ഡവലപ്പ്മെന്റ് മാനേജർ, മാര്‍ക്കറ്റിങ് മാനേജർ, ഫിനാന്‍സ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍ ആൻഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സെയില്‍സ് ഓഫീസര്‍, ടീം ലീഡര്‍, പ്രൊക്യുര്‍മെന്റ് ഓഫീസര്‍/വെഹിക്കിള്‍ ഇവാല്വേറ്റർ, Read More…