Death Kerala News Politics

രാമദാസ് കുന്നുമ്മലിന് കൊയിലാണ്ടിയുടെ പ്രണാമാഞ്ജലി: സംഘടനാ ലോകത്തിന് തീരാനഷ്ടം

വിശ്വ ഹിന്ദു പരിഷത്ത് കൊയിലാണ്ടി പ്രഖണ്ഡ് ബജ്രംഗ്ദൾ മുൻ സംയോജകനും എടക്കുളം സ്വദേശിയുമായ രാമദാസ് കുന്നുമ്മൽ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. നാട്ടിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിലും എപ്പോഴും സജീവമായിരുന്ന രാമദാസ്, ബജ്രംഗ്ദളിന്റെ കൊയിലാണ്ടിയിലെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും വലിയ കരുത്താണ് പകർന്നുനൽകിയത്. പ്രസ്ഥാനത്തിന് എപ്പോഴും താങ്ങും തണലുമായിരുന്ന സ്വാർത്ഥതയില്ലാത്ത ഒരു നല്ല സംഘടകനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ പ്രദേശത്തിന് നഷ്ടമായിരിക്കുന്നത്.

​മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം ഭൗതികശരീരം എടക്കുളത്തെ വസതിയിലെത്തിച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. വീട്ടുപറമ്പിൽ നടന്ന അന്ത്യോപചാര ചടങ്ങുകൾക്ക് വിശ്വ ഹിന്ദു പരിഷത്ത് കൊയിലാണ്ടി പ്രഖണ്ഡ് സേവാ പ്രമുഖ് ഏരത്ത് സന്ധീപ് നേതൃത്വം നൽകി. തുടർന്ന് സേവാഭാരതി കൊയിലാണ്ടിയുടെ പൂർണ്ണ കാർമികത്വത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.

​രാമദാസ് കുന്നുമ്മലിന്റെ ആകസ്മിക വേർപാടിൽ വിശ്വ ഹിന്ദു പരിഷത്ത് വടകര ജില്ലാ കമ്മറ്റിയും കൊയിലാണ്ടി പ്രഖണ്ഡ് കമ്മറ്റിയും ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി. നാടിനും സംഘടനയ്ക്കും വലിയ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട് ഉണ്ടാക്കിയിരിക്കുന്നതെന്നും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വി.എച്ച്.പി, ബജ്രംഗ്ദൾ, സേവാഭാരതി നേതൃത്വം അറിയിച്ചു.

അമരനായ ആ പ്രിയ സംഘടകന്റെ ആത്മാവിന് ഈശ്വരൻ നിത്യശാന്തി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

വിശ്വഹിന്ദു പരിഷത്ത് – വടകര ജില്ല/ കൊയിലാണ്ടി പ്രഖണ്ഡ്

Leave a Reply

Your email address will not be published. Required fields are marked *