ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിൻ്റെ ഭാഗമായാണ് എൻഡിഎ മുന്നണിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടന്നത്.
തൃശ്ശൂർ നഗരത്തെ ആവേശം കൊള്ളിച്ച ഘോഷയാത്രയാണ് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടന്നത്.
തൃശ്ശൂർ കലക്ടറേറ്റ് പരിസരത്തു നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെ മണികണ്ഠനാലിൽ എത്തിയാണ് സ്വരാജ് റൗണ്ടിൽ കാവടിയും വാദ്യഘോഷങ്ങളും നിറഞ്ഞ വിജയാഹ്ലാദ പ്രകടനം നടന്നത്.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ BJP യുടേയും /BDJS ൻ്റെയും മറ്റു മുന്നണി നേതാക്കളുടേയും നേതൃത്ത്വത്തിലാണ് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയ ആഹ്ലാദ പ്രകടനം നടന്നത്.
BJP നേതാക്കളായ Adv. കെ കെ അനീഷ് കുമാർ, MT രമേഷ്, Adv ബി ഗോപാലകൃഷണൻ , വി ഉണ്ണികൃഷ്ണൻ, എ നാഗേഷ്, Adv. രവികുമാർ ഉപ്പത്ത്, K R ഹരി, രഘുനാഥ് സി മേനോൻ BDJS നേതാക്കളായ അതുല്യഘോഷ് തുടങ്ങിയവരും പങ്കെടുത്തു.





