Culture India Kerala News

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണം മന്ത്രി കെ.മുരളീധരൻ നിർവ്വഹിക്കും


അഷ്ടമിരോഹിണി നാളിൽ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 6 മുതൽ കൃഷ്ണഗാഥാ പാരായണം ഉണ്ടാകും. ഡോ.മുരളി പുറനാട്ടുകരയാണ് കൃഷ്ണഗാഥ പാരായണം നടത്തുന്നത്. രാവിലെ 8 മുതൽ ഭക്തിലഹരി (ഹ്യൂഷൻ മ്യൂസിക്ക്)
അവതരണം- ഭവനേഷ്, രമേഷ്, കൃഷ്ണകുമാർ രാവിലെ 10.30 മുതൽ കിഴക്കേ നടയിൽ ദേവസഹോദര സംഗമം.

ഉച്ചതിരിഞ്ഞ് 2 മുതൽ പ്രശസ്ത സംഗീതജ്ഞരായ ആനയടി പ്രസാദ്, ആറ്റുവാശ്ശേരി മോഹനൻ പിള്ള, എൻ.ഹരി എന്നിവർ നയിക്കുന്ന ‘ശ്രീകൃഷ്ണായനം’- കൃഷ്ണഭക്തി ഗാനങ്ങളിലൂടെ ഒരു യാത്ര. വൈകിട്ട് 3.30 മുതൽ രാധേശ്യാം – നൃത്തശില്പം.
വൈകിട്ട് 5 മുതൽ നങ്ങ്യാർക്കൂത്ത് – അവതരണം- കലാമണ്ഡലം ഗിരിജാദേവി.
വൈകിട്ട് 6.30 മുതൽ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയാശാൻ നയിക്കുന്ന കഥകളി
കഥ – കുചേലവൃത്തം
കഥകളിയോഗം – പാർവ്വതി കലാകേന്ദ്രം, ഇരിഞ്ഞാലക്കുട
രാത്രി 8.30 ന്
സാംസ്കാരിക സമ്മേളനവും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണവും ബഹു. ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർവ്വഹിക്കും.

രാത്രി 10 മണി മുതൽ കൃഷ്ണനാട്ടം – അവതാരം –
അവതരണം: ക്ഷേത്ര കലാനിലയം.

അഷ്ടമിരോഹിണി ആഘോഷവും ക്ഷേത്ര ദർശനവും സുഗമമായി നടത്തുന്നതിന് ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും പിന്തുണയും ഗുരുവായൂർ ദേവസ്വം ഭരണസമിതിക്കു വേണ്ടി ഉണ്ടാകണമെന്ന് ചെയർമാൻ എ.വി.ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാലും അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *