
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടർച്ചയായ വിലക്കയറ്റം ആഭരണ വിപണിയിൽ ആശങ്ക വർധിപ്പിക്കുകയാണ്.
ഇന്നത്തെ നിരക്കുകൾ പ്രകാരം 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ഗ്രാമിന് 14,515 രൂപയായി. ഒരു പവൻ സ്വർണത്തിൻ്റെ വില 1,16,120 രൂപയായി ഉയർന്നു.
18 കാരറ്റ് സ്വർണം ഗ്രാമിന് 11,990 രൂപയും എട്ട് ഗ്രാമിന് 95,920 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം വെള്ളിവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 280 രൂപയും എട്ട് ഗ്രാമിന് 2,240 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഉയർന്ന ആവശ്യകതയും സ്വർണവില വർധിക്കാൻ കാരണമായതായി വ്യാപാരികൾ അറിയിച്ചു.




