
കോഴിക്കോട് : വിമാനത്തിന്റെ കോക്ക്പിറ്റിൽ ഇരുന്ന് ആയിരക്കണക്കിന് ജീവനുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡ്യൂട്ടിക്കിടെ കുത്തേറ്റ് പരിക്ക് പറ്റിയിട്ടും തളരാത്ത പോരാളി. ശരീരത്തിൽ മുറിവേറ്റാലും മനസ്സിൽ ധൈര്യം ചോരാതെ നൂറ് കണ്ണക്കിന് പേരുടെ ജീവൻ രക്ഷിച്ച ആകാശത്തിൻ്റെ ഹിറോ ഭാരതത്തിൻ്റെ ധീര പുത്രൻ ക്യാപ്റ്റൻ സ്മിത് മച്ചാറിന് സൗപർണ്ണിക ഫൗണ്ടേഷൻ കോഴിക്കോടിൻ്റെ നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.
അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി. ഓണറ്റി സു ബോദാർ മേജർ എം. ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
പ്രശോഭ് കോട്ടൂളി മുഖ്യ പ്രഭാഷണം നടത്തി
സൗപർണ്ണിക ഫൗണ്ടേഷൻ പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ടി. പി പ്രേമൻ,എം വി .രമേശ് കുമാർ, വി. മോഹനൻ, കെ സതീശ് എൻ എന്നിവർ ആശംസയർപ്പിച്ചു. സൗപർണ്ണിക ജനറൽ സെക്രട്ടറി എൻ പി പ്രകാശൻ സമാപന പ്രസംഗം നടത്തി വൈസ് പ്രസിഡണ്ടുമാരായ പി. ശിവദാസൻ സ്വാഗതവും , ടി. കെ. സജീവ് പ്രസാദ് നന്ദിയും പറഞ്ഞു.
പി ബാബു, മാലിനി സന്തോഷ്, സോയ അനീഷ്, റുബി പ്രകാശൻ, റെനി പ്രേംനാഥ്, എന്നിവർ നേതൃത്വം നൽകി.




