“തീവ്ര ഇസ്‌ലാമിക ഭീകരവാദത്തിന്റെ പുതിയൊരു തരംഗം” ഉയർന്നുവരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട്, ഇന്ത്യയ്ക്കും ഇസ്രായേലിനും ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റുവൻ അസാർ രംഗത്തെത്തി. ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഭയാനകമായ സംഭവത്തെത്തുടർന്നാണ് ഈ മുന്നറിയിപ്പ്. വിമാനത്തിൽ വെച്ച് തീവ്രവാദ ചിന്താഗതിക്കാരനായ സഹപൈലറ്റിനെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാർ നേരിട്ട് കീഴ്പ്പെടുത്തിയതിലൂടെ വലിയൊരു വിമാനാപകടം അന്ന് ഒഴിവാക്കാനായി.
ഫ്ലൈദുബായ് സംഭവത്തിൻ്റെ ഗൗരവം ചൂണ്ടിക്കാട്ടിക്കൊണ്ട് സംസാരിക്കവേ, ഭീകരവാദ സംഘടനകൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അംബാസഡർ അസാർ വ്യക്തമാക്കി. സുരക്ഷാ ഏകോപനവും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതും ശക്തിപ്പെടുത്താൻ ജനാധിപത്യ രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.





