
വെള്ളത്തിനും അന്നത്തിനും വേണ്ടി പൊരുതിയ യഥാർത്ഥ മണ്ണിൻ്റെ മകനായിരുന്നു പത്മശ്രി ചെറുവയൽ രാമേട്ടൻ. പ്രകൃതിയോട് ഇണങ്ങികൊണ്ട് ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു മഹാനുഭാവലു ആണ്. ഓരോ വ്യക്തിയുടേയും ഹൃദയത്തിലാണ് രാമേട്ടൻ്റെ സ്ഥാനം എന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു.
BJP ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് മലവയൽ, മുതിർന്ന നേതാവ് പള്ളിയറ രാമൻ, മലപ്പുറം പ്രഭാരി സജിശങ്കർ, ST മോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ, യുവമോർച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് അഖിൽപ്രേം തുടങ്ങിയവരും കമ്മനസ്കൂളിൽ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു.




