
ധർമ്മടം : പൊട്ടി പൊളിഞ്ഞ് അപകടാവസ്ഥയിലായ ധർമ്മടം ബോട്ട് ജെട്ടി ഒ ബി സി മോർച്ച നേതാക്കൾ സന്ദർശിച്ചു.
ധർമ്മടം നിയോജക മണ്ഡലത്തിൽ 238 കോടി മുടക്കി ധർമ്മടം – മുഴപ്പിലങ്ങാട് സമഗ്ര ബീച്ച് ഡവപ്മെൻ്റ് പദ്ധതി പ്രകാരം ബോട്ട് ജെട്ടി ആധുനികവത്കരിക്കുമെന്ന വാഗ്ദാനം നടപ്പിലിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടപടി സ്വീകരിക്കണമെന്ന് ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈബു ആവിശ്യപ്പെട്ടു.
മത്സ്യ തൊഴിലാളികളോടുള്ള ജനദ്രോഹ നടപടിക്കെതിരെ ഒ.ബി.സി മോർച്ച ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് അഭിലാഷ് വേലാണ്ടി, മത്സ്യ തൊഴിലാളികളായശ്രീ ഹർഷ് എസ് രമേശ്, വിമൽ സി.വി, ദീപേഷ് എൻ,സുഗേഷ് വി പി, എന്നിവർ സംബന്ധിച്ചു.




