കോഴിക്കോട്: പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. വയറുവേദനയെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട്ടിലെ പരമ്പരാഗത നെൽവിത്തിനങ്ങൾ സംരക്ഷിക്കുന്നതിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ കർഷകനായിരുന്നു അദ്ദേഹം. വയനാട് എടവക പഞ്ചായത്തിലെ കമ്മനയിലെ ചെറുവയൽ കുറിച്യ തറവാട്ടിൽ ജനിച്ച രാമൻ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളവ ഉൾപ്പെടെ 55 ഓളം പരമ്പരാഗത നെൽവിത്തിനങ്ങൾ സംരക്ഷിച്ചിരുന്നു. ലോകത്തിലെ 11 ഓളം രാജ്യങ്ങളിൽ നടന്ന കാർഷിക സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര Read More…


