
ഗുരുവായൂർ ദേവസ്വം നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള നാരായണീയം ദശക പാഠ, അക്ഷര ശ്ലോകമൽസരങ്ങൾക്ക് തുടക്കമായി. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ ശ്രീ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിയിച്ചു ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ദേവസ്വം വൈദികസംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ.പി. നാരായണൻ നമ്പൂതിരി, പബ്ലിക്കേഷൻ മാനേജർ കെ.ജി.സുരേഷ് കുമാർ, ദേവസ്വം ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായി.
എൽ പി വിഭാഗം വിദ്യാർത്ഥികളുടെ ദശക പാഠമൽസരമായിരുന്നു ആദ്യം . 26 വിദ്യാർത്ഥികൾ പങ്കെടുത്തു.
തുടർന്ന് യുപി വിഭാഗത്തിൽ 22 വിദ്യാർത്ഥികൾ പങ്കെടുക്കാനെത്തി.എച്ച്.എസ് വിഭാഗം ദശക പാഠ മത്സരങ്ങൾ ഉച്ചയ്ക്ക് ശേഷം നടക്കും. എച്ച്.എസ്.വിഭാഗത്തിൻ്റെ അക്ഷരശ്ശോക മൽസരവും അരങ്ങേറും.
നാളെ രാവിലെ 9 മുതൽ എച്ച്.എസ്, എസ് കോളേജ് സംയുക്ത വിഭാഗത്തിൻ്റെ ദശക പാഠ, അക്ഷരശ്ലോക മൽസരങ്ങൾ നടക്കും. മുതിർന്നവർക്കുള്ള അക്ഷരശ്ശോക മൽസരവും ഉണ്ടാകും. ഡിസംബർ 14 നാണ് ഇത്തവണ നാരായണീയ ദിനം.




