Education India News Politics

ഓരോ കുട്ടിക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാൻ സിക്കിം സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ഗാങ്ടോക്ക്: വിദ്യാഭ്യാസം, നൂതനാശയങ്ങൾ, സമഗ്രവികസനം തുടങ്ങിയ മേഖലകളിൽ ഓരോ കുട്ടിക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കാൻ സിക്കിം സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാങ്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ആചരിക്കുന്ന ശിശുദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവി യുവതലമുറയുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളാണ് രാജ്യത്തിന്റെ ഹൃദയമിടിപ്പെന്നും ഭാവി കെട്ടിപ്പടുക്കുന്നവരെന്നും തമാങ് വിശേഷിപ്പിച്ചു. അവരുടെ സ്വപ്നങ്ങളും ജിജ്ഞാസയും അതിരുകളില്ലാത്ത ഭാവനയും ശോഭനമായ നാളെയുടെ പ്രതീക്ഷകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ കുട്ടികൾക്കും ജനങ്ങൾക്കും മുഖ്യമന്ത്രി ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *