ചെന്നൈ: നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കിയ ഡോക്യുമെന്ററിയിൽ നിന്ന് “നാനും റൗഡി താൻ” സിനിമയുടെ ബിഹൈന്‍ഡ് ദി സീൻസ് ദൃശ്യങ്ങൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നു ആവശ്യപ്പെട്ട് നടൻ ധനുഷ്. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം, നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും എതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ധനുഷിന്റെ അഭിഭാഷകൻ അറിയിച്ചു.
“സിനിമയുടെ നിർമാതാവായ ധനുഷിനാണ് എല്ലാ നിയമപരമായ അവകാശങ്ങളും,” ധനുഷിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. “ബിഹൈന്‍ഡ് ദി സീൻസ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.”
നയൻതാരയുടെ വിവാഹവും ജീവിതവും ഉൾപ്പെടുത്തി ഒരുക്കിയ ഡോക്യുമെന്ററിയിലാണ് വിവാദ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതെന്ന് ധനുഷ് ആരോപിക്കുന്നു. നയൻതാരയും രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.