India Kerala News Politics

പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതി ജ്യോതി യാത്രയ്ക്ക് തൃശ്ശൂരിൽ ഉജ്ജ്വല സ്വീകരണം

തൃശ്ശൂർ: പാലക്കാട് ശബരി ആശ്രമത്തിൽ നിന്ന് മുൻ എംഎൽഎ സി.സി. മുകുന്ദന്റെ നേതൃത്വത്തിൽ ആരംഭിച്ച പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതി ജ്യോതി യാത്രയ്ക്ക് തൃശ്ശൂരിൽ ആവേശകരമായ സ്വീകരണം നൽകി. കോർപ്പറേഷൻ അതിർത്തിയായ വിയ്യൂരിൽ നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് യാത്രയെ സ്വീകരിച്ചത്. തുടർന്ന് തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി എം.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

പാവപ്പെട്ടവരുടെ പേരുപറഞ്ഞാണ് ഇടതുപക്ഷം കേരളത്തിൽ അധികാരത്തിലെത്തിയതെങ്കിലും പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച പി.കെ. ചാത്തൻ മാസ്റ്ററെപ്പോലുള്ള സാമൂഹിക പരിഷ്കർത്താക്കളെ അവഗണിക്കുകയാണ് ചെയ്തതെന്ന് എം.ബി. ഗോപകുമാർ പറഞ്ഞു. കെ.പി.എം.എസിന്റെ സ്ഥാപക നേതാവ് എന്നതിലുപരി കേരളത്തിലെ ആദ്യ പട്ടികജാതി മന്ത്രിയെന്ന നിലയിലും ചരിത്രത്തിൽ ഇടം നേടിയ മഹാനായ വ്യക്തിത്വമാണ് ചാത്തൻ മാസ്റ്റർ. എന്നാൽ അദ്ദേഹത്തെ അനുസ്മരിക്കാൻ പോലും കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറായിട്ടില്ല. പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കായി നിരവധി പോരാട്ടങ്ങൾ നടത്തിയ വ്യക്തിയായിരുന്നു ചാത്തൻ മാസ്റ്റർ. ഈ ചരിത്ര യാഥാർത്ഥ്യങ്ങൾ കേരളീയ സമൂഹം തിരിച്ചറിയുകയാണ്. ഉപ്പുവെച്ച കലംപോലെ കമ്മ്യൂണിസ്റ്റ് പാർട്ടി തകർച്ചയിലേക്ക് നീങ്ങുന്നതിന്റെ കാരണങ്ങളിലൊന്നും ഇത്തരം നിലപാടുകളാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അധികാരത്തിലുള്ള യുഡിഎഫ് സർക്കാരും വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, മുൻ എംഎൽഎ സി.സി. മുകുന്ദൻ, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ. ഹരി, പി.കെ. ബാബു, സുജയ് സേനൻ എന്നിവർ സംസാരിച്ചു.
മേഖലാ പ്രസിഡന്റ് എ. നാഗേഷ്, അനീഷ് ഇയാൽ, സേവ്യൻ പള്ളൻ,സുധീഷ് മേനോത്ത് പറമ്പിൽ, വിജയൻ മേപ്രത്ത്, മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി. മേനോൻ, വിപിൻ ഐനിക്കുന്നത്, അശ്വിൻ വാര്യർ, സംസ്ഥാന സമിതി അംഗം എം.എസ്. സമ്പൂർണ്ണ, പൂർണ്ണിമ സുരേഷ്, ശീതൾ രാജ്, റോഷൻ എൻ ആർ, സുരേന്ദ്രൻ ഐനിക്കുന്നത്, സീന ശശി എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *