Culture India Kerala News Politics

കാർത്തിക ദീപം തെളിയിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെ മുരുകനെ വാഴ്ത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മധുരൈ ജില്ലയിലെ തിരുപ്പരകുന്ദ്രം മലയിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ ഭഗവാൻ മുരുകനെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച തമിഴിൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സന്ദേശത്തിൽ, “വേട്രിവേൽ മുരുകനുക്ക് അരോഗരാ” എന്ന് അദ്ദേഹം കുറിച്ചു. ‘മുരുകന് വിജയം’ എന്നാണ് ഇതിൻ്റെ അർത്ഥം. ക്ഷേത്രത്തിൽ വന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.

ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സംസ്ഥാന അധികൃതർ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടായത്.

നവംബർ 27-ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരവ് പാലിക്കാത്തതിൽ തമിഴ്‌നാട് ഉന്നത ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ചീഫ് സെക്രട്ടറി, ഡിജിപി, മധുരൈ ജില്ലാ കളക്ടർ തുടങ്ങിയവർക്കാണ് നോട്ടീസ് നൽകിയത്.

ചരിത്രപ്രസിദ്ധമായ അരുള്‍മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ ട്രസ്റ്റി ബോർഡിനെ സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച പുണ്യജ്വാല ഉപയോഗിച്ച് ഇന്ന് തിരുപ്പരകുന്ദ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്നാണ് കോടതി നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *