വാഷിംഗ്ടൺ: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ഗുജറാത്തിൽ നിന്നുള്ള എൻആർഐ വിദ്യാർത്ഥിനി ധ്രുവി പട്ടേൽ സ്വന്തമാക്കി. അമേരിക്കയിലെ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റംസ് വിദ്യാർത്ഥിനിയായ ധ്രുവി, ന്യൂജെഴ്സിയിലെ എഡിസണിൽ നടന്ന ചടങ്ങിൽ 2024 മിസ് ഇന്ത്യ വേൾഡ് വൈഡ് ആയി തിരഞ്ഞെടുത്തു.
കിരീടം നേടിയ ശേഷം ധ്രുവി പറഞ്ഞത്, “ഈ ബഹുമതിയെ ഞാൻ ഒരു മികച്ച അവസരമായി കാണുന്നു. എനിക്കു ഇത് വെറുമൊരു കിരീടമല്ല, പൈതൃകത്തോടുള്ള ആത്മീയ ബന്ധവും, പ്രചോദനവും ലോകത്തിന് എത്തിക്കാനുള്ള വഴിയാണ്.” ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമായാവാനാണ് ധ്രുവിയുടെ ആഗ്രഹം.
സുരിനാമിൽ നിന്നുള്ള ലിസ അബ്ദുൽഹക്കാണ് ഫസ്റ്റ് റണ്ണറപ്പ്, നെതർലൻഡിൽ നിന്നുള്ള മാളവിക ശർമ്മ രണ്ടാം റണ്ണറപ്പായി. മിസിസ് വിഭാഗത്തിൽ, ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള സുആൻ മൗട്ടെറ്റ് വിജയിയായി.





