ന്യൂഡൽഹി: പ്രായം തെളിയിക്കുന്നതിനായി ആധാർ കാർഡിനെ അടിസ്ഥാന രേഖയായി കാണാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ആധാർ വിവരങ്ങൾ പ്രായത്തിന്റെ യഥാർത്ഥ രേഖയായി കാണാനാവില്ലെന്നും, ഇതിന് പകരം സ്കൂൾ സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾ മാത്രം പ്രായം നിർണയിക്കുന്നതിന് ഉപയോഗിക്കണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭൂയാൻ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
2015-ൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി നൽകിയ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കി. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) 2023-ൽ പുറപ്പെടുവിച്ച സർക്കുലർ നമ്പർ 8 പ്രകാരം, ആധാർ വ്യക്തിത്വം തെളിയിക്കുന്നതിന് ഉപയോഗിക്കാം, എന്നാൽ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനതീയതി യഥാർത്ഥ വയസ്സിന് തെളിവാകില്ല.