Kerala News

‘തെളിമ’ വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം; 15 മുതൽ പുതിയ അവസരം

തിരുവനന്തപുരം: റേഷൻ കാർഡിലെ വിവരങ്ങൾ ശരിയാക്കാൻ പുതിയ അവസരം! റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും, അനാവശ്യമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ‘തെളിമ’ പദ്ധതിയുമായി രംഗത്ത്. നവംബർ 15 മുതൽ ഡിസംബർ 15 വരെ ഈ പ്രത്യേക പദ്ധതി നടപ്പിലാകും.

പദ്ധതിയുടെ പ്രത്യേകതകൾ:

റേഷൻ കടകളിൽ ഡ്രോപ് ബോക്‌സ്: എല്ലാ റേഷൻ കടകളിലും താഴിട്ടുപൂട്ടി ഡ്രോപ് ബോക്‌സ് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഇവിടെ കാർഡ് ഉടമകൾ തങ്ങളുടെ പരാതികളും അപേക്ഷകളും ഇടാം.

പുതിയ ആധാർ നമ്പർ ചേർക്കാം: പേരിൽ, വയസ്സിൽ, മേൽവിലാസത്തിൽ, തൊഴിൽ വിവരങ്ങളിൽ ഉള്ള തെറ്റുകൾ തിരുത്താൻ ഈ അവസരം ഉപയോഗപ്പെടുത്താം.

വാതക, വൈദ്യുതി കണക്ഷൻ വിവരങ്ങൾ ചേർക്കാം.

അനർഹമായി കൈവശം വെച്ച മുൻഗണനാ കാർഡുകൾ: അനധികൃതമായി കൈവശം വെച്ചിട്ടുള്ള മുൻഗണനാ, അന്ത്യോദയ കാർഡുകൾ സംബന്ധിച്ച വിവരങ്ങളും ഈ ഡ്രോപ് ബോക്സിലൂടെ അറിയിക്കാവുന്നതാണ്.

പ്രധാനമായ കാര്യങ്ങൾ:

വിവരങ്ങൾ ശരിയാക്കൽ: ബുക്ക് കാർഡുകൾ സ്മാർട്ട് കാർഡുകളാക്കി മാറ്റുന്നതിന് മുമ്പ് എല്ലാം ശരിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഓൺലൈൻ അപേക്ഷകൾ: വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹന വിവരങ്ങൾ എന്നിവയിലെ മാറ്റങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെയോ സിറ്റിസൺ പോർട്ടലിലൂടെ ഓൺലൈൻ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *