സംസ്ഥാന ബജറ്റില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി അനുവദിച്ചു. നടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം (4 കോടി), പീച്ചി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയം നിര്‍മ്മാണം (3 കോടി), ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം – പുത്തൂര്‍ ( 3 കോടി), പുല്ലുകുളം ടൂറിസം വികസന പദ്ധതി (3 കോടി), പട്ടിക്കാട് ബസാര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (2 കോടി), പുത്തൂര്‍ സെന്റര്‍ വികസനം തുടര്‍ പ്രവര്‍ത്തനം (25 കോടി), വലക്കാവ് – താളിക്കുണ്ട് – അശാരിക്കാട് – മുരുക്കുംപാറ റോഡ്
അഭിവൃദ്ധിപ്പെടുത്തല്‍ ( 8 കോടി), പീച്ചി ടൂറിസം വികസനം (10 കോടി), പുത്തൂര്‍ കായല്‍ ടൂറിസം വികസനം (10 കോടി) എന്നിവയ്ക്കായി തുക അനുവദിച്ചു.
പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണം (5 കോടി), തോണിപ്പാറ – കുരിശുമൂല റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ ( 5 കോടി), കൂറ്റനാല്‍ – കൊഴുക്കുള്ളി – മുളയം ആശ്രമം ജനപഥ് റോഡ്
അഭിവൃദ്ധിപ്പെടുത്തല്‍ ( 8 കോടി), ചുവന്നമണ്ണ് ഫയര്‍ സ്റ്റേഷന് (10 കോടി), ചേരുംകുഴി ഫാം ടൂറിസം പദ്ധതി (3 കോടി), പൊന്നൂക്കര – ചെമ്പംകണ്ടം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (6 കോടി), ഒല്ലൂര്‍ സെന്റര്‍ വികസനം (25 കോടി), മുളയം – വാട്ടര്‍ ടാങ്ക് – പള്ളിക്കണ്ടം കൂട്ടാല റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ (8 കോടി), പീച്ചി ഐ.ടി.ഐ കെട്ടിട നിര്‍മ്മാണം (10 കോടി), പുത്തൂർ സുവോളജിക്കല്‍ പാര്‍ക്ക് പോലീസ് സ്റ്റേഷന് കെട്ടിട നിര്‍മ്മാണം ( 3 കോടി), പീച്ചി ഗവ. എല്‍ പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം ( 3 കോടി) എന്നിവയ്ക്കായും സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി.