തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതം ലഭിക്കും.
പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ച ആരംഭിക്കും. 26.62 ലക്ഷം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തും. ബാക്കി ആളുകള്‍ക്ക് സഹകരണ ബാങ്കുകളുടെ സഹായത്തോടെ വീടുകളിലെത്തിയാണ് പെന്‍ഷന്‍ കൈമാറുക.





