Economy Kerala News

റെക്കോര്‍ഡ് ഉയരത്തില്‍ സ്വര്‍ണവില; 66,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 320 രൂപയുടെ വര്‍ധനവോടെ പവന്‍ വില 66,320 രൂപയായി. ഒരു ഗ്രാമിന്റെ വില 40 രൂപ വര്‍ധിച്ച് 8,290 രൂപയായി.

ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 66,000 രൂപ തൊട്ടത്. വെള്ളിയാഴ്ച 65,000 കടന്നതിനുശേഷം തുടര്‍ച്ചയായ വര്‍ധനയാണ് സ്വര്‍ണവിപണിയില്‍ കാണുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും രാജ്യാന്തര വിപണിയിലെ ചലനങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായി കണക്കാക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *