കൊച്ചി: റെക്കോര്‍ഡ് നിരക്കുകളിലെത്തി മുന്നേറിയ സ്വര്‍ണവിലയില്‍ കുറവ്. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,230 രൂപയാണ്.
സംസ്ഥാനത്ത് സ്വര്‍ണവില 66,480 രൂപയിലെത്തിയതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഈ വാരത്തിന്റെ തുടക്കത്തില്‍, ചൊവ്വാഴ്ച സ്വര്‍ണവില ആദ്യമായി 66,000 രൂപ തൊട്ടിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളുടെയും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുടെയും സ്വാധീനമാണ് വിലക്കുറവിനു കാരണം. ജനുവരി 22-ന് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 60,000 കടന്നതിന് പിന്നാലെ വില 64,000 രൂപ കടന്ന് കുതിച്ചുയരുകയായിരുന്നു.