Kerala News

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയുടെ സന്ദേശം: ത്യാഗത്തിന്റെയും സൗഹാർദ്ദത്തിന്റെയും പാഠം ഓർമ്മപ്പെടുത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്നു. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്. ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും Read More…

Kerala News

സുസ്ഥിര, പ്രകൃതി സൗഹൃദ വികസനം സംസ്ഥാനത്തിന്റെ നയം: മുഖ്യമന്ത്രി

സുസ്ഥിര,പ്രകൃതി സൗഹൃദ വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിമിത്രം പുരസ്‌കാര സമർപ്പണവും, പ്ലാസ്റ്റിക് ലഘുകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 2021 മുതൽ ഒരു പതിറ്റാണ്ട് പരിസ്ഥിതി പുനസ്ഥാപനം എന്ന പ്രമേയത്തിലാണ് യു എൻ ഡി പി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒരു വർഷം 400 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യം ലോകത്താകമാനം പുറന്തള്ളുമ്പോൾ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ഇതിൽ 11 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യവും  ജലാശയങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. 700 ലധികം ജലജന്യ Read More…

Kerala News

കേരളത്തില്‍ മൂന്നും നാലും റെയില്‍വേ പാതകള്‍ പരിഗണനയില്‍; പുതിയ മേല്‍പ്പാലങ്ങള്‍ക്കും ആസൂത്രണം: കേന്ദ്ര റെയില്‍വേ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഇരട്ട റെയില്‍വേ പാതകള്‍ക്ക് പുറമേ, മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമാണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ നിന്ന് തെക്കേ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുള്ളത്. പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അണ്ടര്‍ Read More…

Kerala News

സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്യും

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2025 ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾ ജൂൺ 5 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ ഭൂമിമിത്രസേന ക്ലബ് പുരസ്‌കാരം ചീഫ് സെക്രട്ടറി ഡോ എ ജയതിലക് സമ്മാനിക്കും. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് Read More…

Education Kerala News

കേരളത്തിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും; മൂന്ന് ലക്ഷം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നു. സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് രാവിലെ 9.30ന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി രാവിലെ 9 മണിക്ക് ഒന്നാം ക്ലാസിലെ കുട്ടികളെ ഔപചാരികമായി സ്വാഗതം ചെയ്യും. 9.30ന് പ്രവേശനോത്സവഗാനം നൃത്താവിഷ്‌കാരമായി അവതരിപ്പിക്കും. കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകന്‍ Read More…

Kerala News

സ്‌കൂൾ തുറക്കൽ : മുന്നൊരുക്കങ്ങൾ പൂർത്തീകരണഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ രണ്ടിന് തുറക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ സുരക്ഷ, വിദ്യാർത്ഥികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം, യാത്രാസുരക്ഷ എന്നിവ കൃത്യമായി നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരണഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടണം. സുരക്ഷ മുൻനിർത്തി സ്‌കൂൾ പരിസരം വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണം. ഭിന്നശേഷി കുട്ടികൾക്ക് Read More…

Kerala News

മഴ കനക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

മഴ കനത്തതോടെ പുഴകളിലെയും നദികളിലെയും ജലനിരപ്പ് ഉയർന്നതിനാൽ ജലാശയങ്ങളിൽ കുളിക്കുന്നതും മറ്റു പ്രവർത്തികളിൽ ഏർപ്പെടുന്നതും ശ്രദ്ധിക്കണമെന്നും മത്സ്യതൊഴിലാളികൾ മുന്നറിയിപ്പ് ഉള്ള സമയങ്ങളിൽ കടലിൽ പോകരുതെന്നും തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങൾ, പുഴയോരം, സ്ഥിരമായി വെള്ളം കയറുന്ന സ്ഥലങ്ങൾ, മറ്റു പാരിസ്ഥിതിക ലോല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ  തയ്യറാകണം. മഴ കനത്ത സാഹചര്യത്തിൽ എല്ലാ ജില്ലകളിലും അടിയന്തിര ഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളും താലൂക്ക് എമർജൻസി Read More…

Kerala News

സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം; കലവൂർ ജിഎച്ച്എസ്എസിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, പിടിഎ, എസ്.എം.സി ഭാരവാഹികൾ എന്നിവർ ചേർന്ന് വിവിധ സംഘങ്ങളായി ഭവനസന്ദർശനം നടത്തി കലവൂർ സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളേയും രക്ഷിതാക്കളേയും Read More…

Kerala News

വായനശാലകൾ സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി

വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാർത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ  ‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിൽ 10 ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലൈബ്രറികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. അവരെ വായനശാലകളിലേക്ക് ആകർഷിക്കുക എന്നത് പ്രധാനമാണ്. ഇതിന് സഹായകമായ ഒന്നായി  ‘വായനാ വസന്തം’ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. Read More…

Kerala News

സ്കൂൾ വർഷാരംഭം: പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി, പ്രവേശനോത്സവം ജൂൺ 2ന്

തിരുവനന്തപുരം: പുതിയ സ്‌കൂൾ വർഷത്തിന്റെ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ഒരുക്കങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനിടെ, സ്കൂൾ തുടക്കം മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തന പുരോഗതി വിലയിരുത്തി. ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ 2ന് നടക്കുന്ന സംസ്ഥാനപ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേ ദിവസം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവങ്ങൾ നടത്താനാണ് തീരുമാനം. സ്‌കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ Read More…