തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തിന്റെ സുരക്ഷ ചുമതലയിൽ നിന്ന്എഡിജിപി എംആര് അജിത് കുമാറിനെ മാറ്റി. പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തിന് ചുമതല നല്‍കിയതായി ഡിജിപിയുടെ ഉത്തരവ്. ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ മാറ്റം. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ഇടപെട്ട്, ആഭ്യന്തരവകുപ്പിനോട് നടപടി ആവശ്യപ്പെട്ടിരുന്നു. ശബരിമല സീസണിലെ ക്രമസമാധാന ചുമതലയില് നിന്ന് അജിത്ത് കുമാറിനെ ഒഴിവാക്കിയത്, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സുപ്രധാന യോഗത്തിലുണ്ടായ മാറ്റങ്ങള്‍ക്ക് പിന്നാലെയാണ്.
Tag: sabarimala
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് തുടരും: സര്‍ക്കാര്‍ നിലപാട് തിരുത്തി, വിയോജിപ്പുകൾ പരിഹരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന ആദ്യ തീരുമാനം തിരുത്തി, തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും ദര്‍ശനത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വി. ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്. 2024-25 മണ്ഡല മകരവിളക്ക് കാലത്തും വെര്‍ച്വല്‍ ക്യൂയില്‍ രജിസ്റ്റർ ചെയ്തവര്‍ക്കും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെയെത്തുന്നവര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നതാണ്” മുഖ്യമന്ത്രി Read More…
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം കെ.സുരേന്ദ്രൻ
ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഓൺലൈൻ ക്യൂ മാത്രം മതിയെന്ന സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓൺലൈൻ വഴി മാത്രം ദർശനം പരിമിതപ്പെടുത്തുന്നത് അപ്രയോഗികവും അശാസ്ത്രീയവുമാണ്. ഭക്തരുടെ മൗലികമായ ആവശ്യം സർക്കാറും ബോർഡും പരിഗണിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് സർക്കാരിന്റെ പുതിയ നയം. വെർച്ച്വൽ ബുക്കിംഗ് ബിജെപി എതിർക്കുന്നില്ല. എന്നാൽ 10-20 ശതമാനം സ്പോട്ട് ബുക്കിംഗ് കൂടി വേണം. ഒരു ദിവസം 80,000 പേരെ മാത്രമേ Read More…
ശബരിമലയിൽ 10 ശതമാനം പേരെ നേരിട്ട് കടത്തിവിടണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പകരം പത്ത് ശതമാനം പേരെ സ്‌പോട്ട് എന്‍ട്രി വഴി കടത്തി വിടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും കഴിയാത്ത ഭക്തരെ ക്യൂവഴി പ്രവേശിപ്പിക്കണം. പരിചയ സമ്പന്നരും മിടുക്കരുമായ പോലീസ് ഉദ്യേഗസ്ഥരെ ക്രൗഡ്മാനേജ്‌മെന്റിനായി നിയോഗിക്കുകയാണ് വേണ്ടത്. പോലീസിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് പലപ്പോഴും ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ശബരിമലയില്‍ തിരുപ്പതി മോഡല്‍ സജജീകരണങ്ങള്‍ പ്രായോഗികമായിരിക്കില്ല. തിരുപ്പതിയില്‍ വര്‍ഷം മുഴുവന്‍ Read More…
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം
ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി Read More…






