തൃശൂര്‍: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ആനയുടെ വിരണ്ടോടലിനെത്തുടര്‍ന്ന് ഉണ്ടായ തിക്കിലും തിരക്കിലും 42ല്‍ അധികം പേര്‍ക്ക് പരിക്ക് സംഭവിച്ചു. പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേര്‍ ഏകദേശം 15 മിനിറ്റോളം നിലത്ത് ഇറങ്ങാനാവാതെ കുടുങ്ങിക്കിടന്നതും ഭീതിയുണ്ടാക്കി. പാണ്ടിമഠം എംജി റോഡിലേക്ക് ആന ഓടിയതോടെ ആകെ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കിയതായി Read More…
Tag: thrissur
ഇലഞ്ഞിത്തറ മേളം മുതല്‍ കുടമാറ്റവിസ്മയം വരെ: കാഴ്ചയുടെ ഉച്ചസ്ഥായില്‍ തൃശൂര്‍ പൂരം
തൃശൂര്‍: പൂരാവേശത്തെ ഉച്ചസ്ഥായിലെത്തിച്ച് പതിനായിരങ്ങളുടെ മനസ്സിലും മാനത്തും കാഴ്ചയുടെ നിറക്കൂട്ട് ചാര്‍ത്തി കുടമാറ്റം വാനില്‍ ഉയര്‍ന്നു. കുടമാറ്റത്തിനായി പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചത്. ആദ്യം പാറമേക്കാവാണ് പുറത്തേക്ക് ഇറങ്ങിയത്. തിരുവമ്പാടിയും പുറത്തേക്ക് ഇറങ്ങിയതോടെയാണ് തേക്കിന്‍കാട് മൈതാനത്ത് കുടമാറ്റത്തിന്റെ വര്‍ണവിസ്മയ കാഴ്ചകള്‍ നിറഞ്ഞത്. കിഴക്കൂട്ട് അനിയന്‍ മാരാരിന്റെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം നാദവിസ്മയം തീര്‍ത്തപ്പോൾ, തിരുവമ്പാടിയുടെ പാണ്ടിമേളം ആരാധകരെ ആവേശത്തിലാഴ്ത്തി. കൊങ്ങാട് മധുവാണ് തിരുവമ്പാടിയുടെ മഠത്തില്‍ വരവിന്റെ പ്രമാണി. ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരിന്റെ നേതൃത്വത്തിലായിരുന്നു Read More…
തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയിൽ
തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഉജ്വല തുടക്കം. ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ ആഘോഷങ്ങൾക്ക് തുടക്കമായി. പുലർച്ചെ അഞ്ചരയോടെയാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. ദേവഗുരു സങ്കൽപ്പത്തിലുള്ള ശാസ്താവ്, നാഗസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട് കുളശ്ശേരി ക്ഷേത്രത്തിൽ വിശ്രമിച്ചതിന് ശേഷം ഏഴരയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശാസ്താവ് വൃദ്ധനാണ് എന്നും, വെയിലേറ്റാൽ തലവേദന വരുമെന്നുമുള്ള സങ്കൽപ്പത്തെ അടിസ്ഥാനപ്പെടുത്തി പൂരം പുലർച്ചെ നടത്തുന്നതാണ്. ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 Read More…
തൃശൂര്‍ പൂരം: ആകാശ വിസ്മയമായി സാംപിള്‍ വെടിക്കെട്ട്
തൃശ്ശൂര്‍: ആകാശ വിസ്മയമായി തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് . രാത്രി 7 മണിക്ക് തിരുവമ്പാടി തുടക്കം കുറിച്ച വെടിക്കെട്ട് പാറമേക്കാവ് തുടര്‍ന്നപ്പോള്‍ സ്വരാജ് റൗണ്ടില്‍ ജനസാഗരം ആര്‍ത്തിരമ്പി. തിരുവമ്പാടിക്കായി മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശനും പാറമേക്കാവിനായി കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് ആകാശപ്പൂരത്തിന് നേതൃത്വം നല്‍കിയത്. ഇരുവിഭാഗങ്ങളും 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചാണ് ആകാശത്തേക്ക് പൊട്ടിത്തെറിയുടെ വര്‍ണ്ണവിസ്മയം പകർന്നത്. പോലീസ് അനുമതിയുള്ള സ്വരാജ് റൗണ്ടിലുള്ള നിശ്ചിത സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ക്ക് വെടിക്കെട്ട് കാണാന്‍ അനുവദിച്ചത്. Read More…
തൃശൂർ പൂരത്തെ അവഹേളിക്കുന്ന തൃശൂർ മേയർ
തങ്ങളുടെ വോട്ട് ബാങ്കിനെ സുഖിപ്പിക്കാനായി ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം രീതി തന്നെയാണ് മേയർ എം കെ വർഗീസും പൂരത്തിന്റെ കാര്യത്തിൽ അവലംബിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സാസ്‍കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ സംസ്കാരിക തനിമ വിളിച്ചോതുന്ന പൂരത്തെ തെരുവിൽ വലിച്ചിഴക്കുന്ന നിലപാടാണ് മേയർ ഇന്ന് ചെയ്തത്. പൂരത്തിന്റെ പെരുമ നശിപ്പിക്കുന്ന നടപടിയാണ് കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. തൃശൂർ പൂരത്തിന് മുൻപായി ‘മ്മടെ പൂരം’ എന്ന പേരിൽ പണം ധൂർത്തടിക്കാൻ വേണ്ടി മാത്രം നടത്തുന്ന Read More…
തൃശ്ശൂര്‍ പൂരം; മോക്ഡ്രില്‍ നടത്തി
തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായി ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിനും അത്തരം സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന ഏകോപനം ഉറപ്പാക്കുന്നതിനുമായി തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുര നടയില്‍ വിവിധ വകുപ്പുകളുടെ സംയുക്ത മോക്ഡ്രില്‍ നടത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും അത്തരം സാഹചര്യങ്ങളില്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതിനും വിവിധ വകുപ്പുകള്‍ സജ്ജമാണെന്ന് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയ സബ് കളക്ടര്‍ അഖില്‍ വി. മോനോന്‍ പറഞ്ഞു. പൂരം മൈതാനിയിലെ രക്ഷാപ്രവർത്തന സാമഗ്രികളുടെ പ്രവര്‍ത്തനവും പ്രവർത്തനക്ഷമതയും രക്ഷാപ്രവർത്തന വഴികളും കൃത്യമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ബോധ്യപ്പെടുത്തുന്നതിനും Read More…
50,000 എൽ.ഇ.ഡി തെരുവ് വിളക്കുകളുള്ള ഇന്ത്യയിലെ ആദ്യനഗരമായി തൃശ്ശൂർ നഗരം മാറും – മന്ത്രി കെ. രാജൻ
ലൈറ്റ് ഫോര്‍ നൈറ്റ് ലൈഫ് പദ്ധതി 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിലൂടെ 50,000 എൽ.ഇ.ഡി തെരുവ് വിളക്കുകളുള്ള ഇന്ത്യയിലെ ആദ്യനഗരമായി തൃശ്ശൂർ നഗരം മാറുമെന്ന് റവന്യു മന്ത്രി കെ. രാജൻ. തൃശ്ശൂർ കോർപ്പറേഷൻ ലൈറ്റ് ഫോർ നൈറ്റ് ലൈഫ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. തൃശ്ശൂര്‍ നഗരം ഒരു മെട്രോപൊളിറ്റന്‍ സിറ്റിയായി മാറുകയാണ്. നഗരം ശുചിത്വത്തിനും സൗന്ദര്യവല്‍ക്കരണത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കി വിവിധ പദ്ധതികള്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന Read More…
പൂരം ആവേശത്തിന് തുടക്കം; തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന്
തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും. തിരുവമ്പാടി ക്ഷേത്രത്തില്‍ ബുധനാഴ്ച 11 മുതൽ 11.30 വരെയും പാറമേക്കാവ് ക്ഷേത്രത്തില്‍ 12.30ന് കൊടിയേറ്റം നടക്കും. തിരുവമ്പാടിയില്‍ തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയാണ് മുഖ്യ Read More…
പാലിയേക്കര ടോൾ താത്കാലികമായി നിർത്തിവെക്കും; ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്
തൃശൂർ: ദേശീയ പാതയിലെ ഗുരുതരമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. തിരക്കുകളും യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് തീരുമാനം. സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതുവരെ ടോൾ പിരിവ് ഒഴിവാക്കും. ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. ഗതാഗതക്കുരുക്ക് നീങ്ങിയ ശേഷം മാത്രം ഉത്തരവ് പുന:പരിശോധിക്കും. ചിറങ്ങര അടിപ്പാത നിർമാണം, പെരാമ്പ്ര, മുരിങ്ങൂർ എന്നിവിടങ്ങളിലെ ജോലികൾ എന്നിവയെ തുടർന്ന് Read More…
തൊഴിൽ പൂരം അഭംഗുരമായി തുടരും മന്ത്രി കെ. രാജൻ
ജില്ലയിൽ ഈ വർഷം 50, 000 പേർക്ക് തൊഴിൽ നൽകുക ലക്ഷ്യം: ഡോ. ടി എം തോമസ് ഐസക് തൊഴിൽ പൂരത്തിന്റെ കൊടിയേറ്റമായിരുന്നു ഇന്നലെ നടന്നതെന്നും തൊഴിൽ പൂരം അഭംഗുരമായി തുടരാനുള്ള പ്രവർത്തനങ്ങളിലേക്കാണ് പോകുന്നതെന്നും റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ ഈ വർഷം 50,000 പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിടുന്നതായി വിജ്ഞാന കേരളം അഡ്വൈസർ ഡോ. ടി എം തോമസ് ഐസക്കും അറിയിച്ചു. രാമനിലയത്തിൽ Read More…








