കൊച്ചി: മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി. രഘുനാഥ് ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവാദ രംഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടയിലാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം. “ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിനെ അവമതിക്കുന്ന രീതിയിലുള്ള സിനിമയെടുത്തപ്പോള്‍ അതൊന്നും മോഹന്‍ലാല്‍ അറിയാതെ ചെയ്തതല്ല. തിരക്കഥ വായിക്കാതെ ആരും അഭിനയിക്കില്ല,” എന്നാണ് രഘുനാഥ് പറഞ്ഞത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് കലാപത്തെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളാണ് Read More…
Tag: BJP
തൃശ്ശൂർ കോർപ്പറേഷൻ്റെ ജനദ്രോഹബഡ്ജറ്റിനെതിരെബഡ്ജറ്റ് കത്തിച്ച് BJP പ്രതിഷേധം
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഇന്നവതരിപ്പിച്ച ബഡ്ജറ്റിൽ യാതൊരു വികസന പദ്ധതിയും ഇല്ലാത്ത , തീർത്തും കേന്ദ്രസർക്കാർ ഫണ്ടിനെ ആശ്രയിച്ചു മാത്രം ഉണ്ടാക്കിയ ബഡ്ജറ്റാണെന്ന് BJP തൃശ്ശൂർ കോർപ്പറേഷൻ കമ്മിറ്റി . അതുകൊണ്ട് തന്നെ ഇത് ഇടതുപക്ഷ കോർപ്പറേഷൻ ഭരണസമിതി തൃശ്ശൂർ ജനതയ്ക്ക് നൽകിയ ജനദ്രോഹ ബഡ്ജറ്റ് ആണെന്നും ഇതിനെതിരെയാണ് ശക്തമായപ്രക്ഷോഭം സംഘടിപ്പിച്ചതെന്നും BJP തൃശ്ശൂർ West മണ്ഡലം അധ്യക്ഷൻ രഘുനാഥ്.സി. മേനോൻ ആരോപിച്ചു. ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് തെക്കേ ഗോപുര നടയിൽ നിന്നും കോർപ്പറേഷനിലേയ്ക്ക് BJP തൃശ്ശൂർ Read More…
തൃശ്ശൂർ കോർപ്പറേഷൻ്റെ ജനദ്രോഹബഡ്ജറ്റിനെതിരെ പ്രതിഷേധ BJP മാർച്ച് നടത്തി
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ ഇന്നവതരിപ്പിച്ച ബഡ്ജറ്റിൽ യാതൊരു വികസന പദ്ധതിയും ഇല്ലാത്ത , തീർത്തും കേന്ദ്രസർക്കാർ ഫണ്ടിനെ ആശ്രയിച്ചു മാത്രം ഉണ്ടാക്കിയ ബഡ്ജറ്റാണെന്ന് BJP . അതുകൊണ്ട് തന്നെ ഇത് ഇടതുപക്ഷ കോർപ്പറേഷൻ ഭരണസമിതി തൃശ്ശൂർ ജനതയ്ക്ക് നൽകിയ ജനദ്രോഹ ബഡ്ജറ്റ് ആണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും BJP തൃശ്ശൂർ കോർപ്പറേഷൻ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ജനദ്രോഹ ബഡ്ജറ്റിൽ പ്രതിഷേധിച്ച് തെക്കേ ഗോപുര നടയിൽ നിന്നും കോർപ്പറേഷനിലേയ്ക്ക് പ്രതിഷേധ Read More…
തൃശ്ശൂർ കോർപ്പറേഷൻ ബഡ്ജറ്റ്:തികച്ചും ജനദ്രോഹപരവും വഞ്ചനാപരവുമെന്ന് ബിജെപി.
തൃശ്ശൂർ കോർപ്പറേഷൻ അവതരിപ്പിച്ച 2025-26 വർഷത്തെ ബഡ്ജറ്റ് ജനദ്രോഹപരവും വഞ്ചന നിറഞ്ഞതുമാണെന്ന് BJP തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. നികുതികൾ എല്ലാം ക്രമാതീതമായി വർദ്ധിപ്പിച്ചു നിയമലംഘനത്തിലൂടെ മൂന്നുവർഷത്തിൽ കൂടുതലുള്ള നികുതി പിരിക്കാൻ പ്രത്യേക സംവിധാനം ഒരുക്കി.ഒരു രേഖയുമില്ലാതെ തോന്നുംപടിയാണ് എല്ലാ വിധ നികുതികളും ഇരിക്കുന്നത്. തൃശ്ശൂർ കോർപ്പറേഷൻ ബഡ്ജറ്റ് കഴിഞ്ഞ വർഷത്തെ ഫോട്ടോകോപ്പി മാത്രമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കഴിഞ്ഞവർഷം ബജറ്റിൽ അവതരിപ്പിച്ച വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടപ്പായില്ല. കേന്ദ്രസർക്കാറിന്റെ അമൃത് ഫണ്ട് വരെ Read More…
കൊടകര കുഴല്‍പ്പണ കേസ്: ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ തളളിക്കൊണ്ടാണ് ഇഡിയുടെ കുറ്റപത്രം. 23 പ്രതികളാണ് കേസിലുള്ളത്, അവര്‍ക്കെതിരെ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇഡിയുടെ കണ്ടെത്തല്‍ പ്രകാരം, ആലപ്പുഴയിലുള്ള തിരുവിതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ധര്‍മരാജ് തന്റെ ഡ്രൈവര്‍ ഷംജീറിന് നല്‍കിയ 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിക്കപ്പെട്ടതായാണ് തെളിവുകള്‍. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മരാജ് ഹാജരാക്കിയിരുന്നു. കേസില്‍ പൊലീസിന്റെ Read More…
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍;സംഘടനയില്‍ വ്യാപക അഴിച്ചുപണിക്ക് സാധ്യത
തിരുവനന്തപുരം: ബിജെപി കേരള സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11 മണിക്ക് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ആണ് പ്രസ്താവന നടത്തുന്നത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ അഞ്ചു വര്‍ഷത്തോളം കേരള ബിജെപി അധ്യക്ഷനായിരുന്നു കെ സുരേന്ദ്രന്റെ പിന്‍ഗാമിയായി എത്തുന്നു. സംസ്ഥാന ഭാരവാഹിത്വത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകാനാണ് സാധ്യത. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി Read More…
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ഓദ്യോഗിക പ്രഖ്യാപനം നാളെ
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിച്ചു. സംസ്ഥാന കോര്‍ കമ്മറ്റിയിലാണ് തീരുമാനം. കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ വലിയ മാറ്റം കൊണ്ടുവരാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. പാര്‍ട്ടിയിലെ ഗ്രൂപ്പിസം ഒഴിവാക്കുന്നതിനും സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുമായി മുന്‍ കേന്ദ്രമന്ത്രിയെയാണു പരീക്ഷിക്കുന്നത്. ആര്‍ എസ് എസും രാജീവിനെ പിന്തുണയ്ക്കുന്നുവെന്നത് ഏറെ പ്രധാന്യമാകുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശക്തമായ മത്സരത്തിന് ശേഷം, രാജീവ് ചന്ദ്രശേഖര്‍ കേരള രാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിന്റെ സൂചനകളുണ്ടായിരുന്നു. അദ്ദേഹം തിരുവനന്തപുരത്ത് Read More…
കേന്ദ്രവിരുദ്ധ പ്രചരണങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കും: കെ.സുരേന്ദ്രൻ
ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബിജെപിയുടെ രാപ്പകൽ സമരം സംസ്ഥാനത്തെ ഗുണ്ടാ – ലഹരി മാഫിയ ആക്രമത്തിൽ ബിജെപി സംസ്ഥാന നേതൃയോഗം ആശങ്ക അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരത്ത് നേതൃയോഗം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമം പാളി. പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന Read More…
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ: സർക്കാർ മാപ്പ് പറയണം: കെ സുരേന്ദ്രൻ
മുനമ്പം ജുഡീഷ്യൽ കമ്മീഷൻ ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് ഉപാതിരഞ്ഞെടുപ്പിന് മുൻപ് മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാണ് ജുഡീഷ്യൽ കമ്മീഷൻ നിയമനം എന്ന് ബിജെപി അന്നേ പറഞ്ഞിരുന്നു. ക്രൈസ്തവ സമൂഹത്തോട് വലിയ ചതിയാണ് സർക്കാർ കാണിച്ചത്. പ്രതിപക്ഷം ഇതിനു കൂട്ടുനിൽക്കുകയായിരുന്നു. വഖഫ് വിഷയത്തിൽ ഉറച്ച നിലപാട് എടുത്ത ഒരേ ഒരു പാർട്ടി ബിജെപി ആണ്. Read More…
കേന്ദ്ര അവഗണനയെന്ന വ്യാജപ്രചരണം അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണം: കെ.സുരേന്ദ്രൻ
കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്ന വ്യാജപ്രചരണം ഇനിയെങ്കിലും അവസാനിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണപരാജയം മറച്ചുവെക്കാൻ എല്ലാം കേന്ദ്രത്തിൻ്റെ തലയിലിടുന്ന പരിപാടി ഇനി നടക്കില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ആശാവർക്കർമാരുടെ സമരം. കേന്ദ്രം പണം നൽകാത്തത് കൊണ്ടാണ് ആശാവർക്കർമാർക്ക് വേതനം കിട്ടാത്തതെന്ന വ്യാജ പ്രചരണമാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. നിർഭാഗ്യവശാൽ പ്രതിപക്ഷവും ഇതേവാദം ഏറ്റുപിടിച്ചു. പാർലമെൻ്റിൽ അവർ കേന്ദ്രത്തിനെതിരെ സമരം ചെയ്തു. Read More…










