Kerala News Politics

ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം: കെ.സുരേന്ദ്രൻ റെയിൽവെമന്ത്രിക്ക് നിവേദനം നൽകി

ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മലബാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദൻ അഭ്യർത്ഥിച്ചു. ആറ്റുകാൽ പൊങ്കാലയുടെ തലേദിവസമായ മാർച്ച് 12ന് കണ്ണൂർ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകൾ മെയിൻ്റനൻസ് വർക്ക് കാരണം സർവീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിൻ സർവീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിൻ്റെ Read More…

Kerala News Politics

കേരളത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറി: കെ.സുരേന്ദ്രൻ

സംസ്ഥാനത്ത് ഇൻഡി സഖ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷം ഭരണപക്ഷത്തിൻ്റെ ബി ടീമായി മാറിയെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ – ചൂരൽമല പുനർനിർമ്മാണത്തിന് കേന്ദ്ര സർക്കാർ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്. എന്നാൽ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എൽഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത്. സംസ്ഥാനത്തിന്റെ തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയൻ്റെ വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണ്. കേരളത്തിൽ യുഡിഎഫ് Read More…

Kerala News Politics

കേരളത്തിൽ ക്രമസമാധാനനില പൂർണമായും തകർന്നു: കെ.സുരേന്ദ്രൻ

ചാലക്കുടിയിൽ ഫെഡറൽ ബാങ്ക് പട്ടാപകൽ കൊള്ളയടിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില പൂർണമായും തകർന്നതിൻ്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കത്തി കാണിച്ച് 15 ലക്ഷം രൂപ കവരാൻ അക്രമിക്ക് സാധിച്ചത് കേരള പൊലീസിൻ്റെ പരാജയമാണ്. ആഭ്യന്തരവകുപ്പിൻ്റെ തലപ്പത്ത് നിന്നും പിണറായി വിജയൻ സ്വയം മാറി നിൽക്കുന്നതാണ് നല്ലത്. ഒരാഴ്ചയ്ക്കുള്ളിൽ അര ഡസൻ കൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കാടൻ റാഗിംഗ് ആക്രമണങ്ങൾ വേറെ. കോട്ടയം നഴ്സിംഗ് Read More…

Kerala News

ഡൽഹി തിരഞ്ഞെടുപ്പ് ഫലം; ഇൻഡി മുന്നണി തകർന്നു: കെ.സുരേന്ദ്രൻ

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻവിജയം നരേന്ദ്രമോദി സർക്കാരിൻ്റെ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതോടെ രാജ്യത്ത് ഇൻഡി മുന്നണി തകർന്ന് തരിപ്പണമായി കഴിഞ്ഞു. 15 വർഷം ദില്ലി ഭരിച്ച കോൺഗ്രസ് സംപൂജ്യരായിരിക്കുകയാണ്. വെറും പ്രാദേശിക പാർട്ടി മാത്രമായി മാറിയ കോൺഗ്രസിന് പ്രതിപക്ഷത്തെ നയിക്കാനുള്ള ധാർമ്മികമായ അവകാശം പോലും നഷ്ടപ്പെട്ടു കഴിഞ്ഞു. അരവിന്ദ് കെജരിവാളിൻ്റെ അഴിമതി ഭരണത്തിനെതിരായ ജനവിധിയാണ് ഡൽഹിയിൽ ഉണ്ടായത്. കെജരിവാളിൻ്റെയും സിസോദിയയുടേയും തോൽവിയോടെ ആംആദ്മി പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. Read More…

India News

കെജരിവാളിനും സിസോദിയയ്ക്കും പരാജയം; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിജയം നേടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാള്‍ മൂവായിരം വോട്ടിനാണ് തോറ്റത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയാണ് വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി. ആദ്യമായാണ് കെജരിവാള്‍ ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. പര്‍വേശ് വര്‍മ, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ്. അദ്ദേഹത്തിന് 25,507 വോട്ടും കെജരിവാളിന് 22,057 വോട്ടുമാണ് ലഭിച്ചത്. ജങ്പുര മണ്ഡലത്തില്‍ Read More…

India News

ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ബിജെപി ലീഡ് നില നിലനിര്‍ത്തുന്നു. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തിന് ശേഷം എഎപിയും ബിജെപിയും കടുത്ത പോരാട്ടം നടത്തിയെങ്കിലും പിന്നീട് ബിജെപി മുന്നേറ്റം നേടിയതായി വ്യക്തമായി. എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവരൊക്കെ ഇപ്പോഴും പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മയാണ് കെജരിവാളിനെ പിന്തള്ളിയത്. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിയും, ജംഗ്പുരയില്‍ മനീഷ് സിസോദിയയും പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥികളായ രമേഷ് ബിദൂരി, തര്‍വീന്ദര്‍ Read More…

Kerala News Politics

നിരാശജനകമായ ബജറ്റ്; കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആവർത്തനം മാത്രം: കെ.സുരേന്ദ്രൻ

കോഴിക്കോട്: നിരാശയിലാക്കുന്നതാണ് സംസ്ഥാനബജറ്റെന്നും കേരളത്തിൻ്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യാതൊരു ഗൃഹപാഠവും ചെയ്യാതെ കേന്ദ്ര അവഗണനയെന്നതേഞ്ഞൊട്ടിയ രാഷ്ട്രീയ ആരോപണം ആവർത്തിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്.തൊഴിലില്ലായ്മ ശരാശരിയിൽഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.കാർഷിക, വ്യവസായ മേഖലകളിലെ തളർച്ചയില്ലാതാക്കാൻ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല.സംസ്ഥാന വരുമാനത്തിൽ ഗണ്യമായ പങ്ക് വഹിക്കുന്ന പ്രവാസികളെ പൂർണ്ണമായും ബജറ്റ് അവഗണിച്ചു.25 വർഷം മുമ്പുള്ള പത്താം ധനകാര്യ കമ്മീഷൻ്റെ 3.2 Read More…

Kerala News

കെഎസ്‍യു തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദൻ.എംബി ജെ പി യിൽ

തൃശ്ശൂർ ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ksu പ്രവർത്തകർക്ക് നേരെ നടക്കുന്ന എസ്എഫ്ഐ യുടെ അക്രമവും കാലിക്കറ്റ്‌ സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്‍യു എസ്എഫ്ഐ സംഘർഷത്തിൽ പെട്ട കെഎസ്‍യു പ്രവർത്തകരെ സംരക്ഷിക്കുന്നതിനോ അവരുടെ വീടുകളിൽ പോകുവാനോ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. കോൺഗ്രസിലും കെഎസ്‍യു വിലും നടക്കുന്ന ഗ്രൂപ്പ് വഴക്കിന്റെ പേരിൽ കോൺഗ്രസ്സും അതിന്റെ പോഷക സങ്കടങ്ങളും നശിച്ചു കൊണ്ടിരിക്കുകയാണ്. അതിന് ഉദാഹരണമാണ് കെ.മുരളീധരന്റെ തോൽവിയെ തുടർന്ന് നടക്കുന്ന ചർച്ചകൾ തൃശ്ശൂർ ജില്ലയ്ക്ക് പ്രസിഡണ്ട്‌ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. Read More…

Kerala News Politics

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണന: കെ.സുരേന്ദ്രൻ

നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുപിഎ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. എന്നാൽ കേരളത്തിനോട് കേന്ദ്ര അവഗണനയാണെന്നാണ് യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. 2004 മുതൽ 14 വരെ 46,000 കോടി രൂപയാണ് യുപിഎ സർക്കാർ കേരളത്തിന് അനുവദിച്ചത്. Read More…

Kerala News Politics

കേരളത്തിന്റെ റെയിൽവെ വികസനത്തിന് കുതിപ്പേകുന്ന നടപടി: കെ.സുരേന്ദ്രൻ

കേരളത്തിന്റെ റെയിൽവെ വികസനത്തിന് വേണ്ടി 3042 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാരിന്റെ കേരളത്തിനോടുള്ള പ്രത്യേക താത്പര്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം കേരളത്തിന്റെ റെയിൽവെ വികസനത്തിന് വലിയ കുതിപ്പേകും. നിലമ്പൂർ-നഞ്ചൻകോട് പാതയും ശബരിപാതയും യാഥാർത്ഥ്യമാക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ സംസ്ഥാനസർക്കാരിന്റെ ഭാഗത്ത് നിന്നും നിഷ്ക്രിയത്വമാണുള്ളത്. കേരളത്തിന് 2009 മുതൽ 2014 വരെ യുപിഎ സർക്കാരിൻ്റെ കാലത്ത് ശരാശരി 372 കോടി രൂപ Read More…