പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 75 ആം ജന്മദിനം പ്രമാണിച്ച് യുവമോർച്ച തൃശൂർ സിറ്റി ജില്ലയുടെ നേതൃത്വത്തിൽ തൃശൂർ മിഷൻ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻറ് ശ്രീ ജസ്റ്റിൻ ജേക്കബ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു ,യുവമോർച്ച സിറ്റി ജില്ലാ പ്രസിഡൻറ് മനു പള്ളത്ത് അധ്യക്ഷനായി. ബിജെപി മേഖല പ്രസിഡന്റ് എ നാഗേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോൻ പറമ്പിൽ, മണ്ഡലം പ്രസിഡന്റ് രഘു നാഥ്, രാഹുൽ നന്തിക്കര, കൃഷ്ണദത്ത്, Read More…
Tag: PM modi
നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി മഹിളാ മോർച്ച
നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ മഹിളാ മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് സത്യാലക്ഷ്മി ഉൽഘാടനം ചെയ്തു. മഹിളാമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷ ശീതൾ രാജ അധ്യക്ഷത വഹിച്ചു. ബിജെപി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു നേതാക്കളായ പ്രിയ അനിൽ, വിൻഷി അരുൺ കുമാർ, ഭാഗീരതി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ വടക്കേ ബസ്‌സ്റ്റാന്‍ഡില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി കർഷക മോർച്ച
നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ കർഷക മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വടക്കേ ബസ്റ്റാൻഡിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് ബി.ജെ.പി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു ഉൽഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ എ ജി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത് , ബിജോയ് തോമാസ് , പൂർണ്ണിമ സുരേഷ്, അബിൻസ് ചിറ്റിലപ്പിള്ളി, രതീഷ് കടവിൽ , മനോജ് നെല്ലിക്കാട് Read More…
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കരണം, പ്രദര്‍ശനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തണ്‍’ കായികമേളകള്‍ തുടങ്ങിയവ Read More…
പ്രധാനമന്ത്രി ഇന്ന് മണിപ്പൂരില്‍; 8500 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും; കനത്ത സുരക്ഷ
ന്യൂഡല്‍ഹി: വംശീയ കലാപത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയെത്തുന്ന പ്രധാനമന്ത്രി ചുരാചന്ദ്പുരിലും ഇംഫാലിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷം അസമിലേക്ക് തിരിക്കും. 2023 മേയില്‍ വംശീയകലാപം തുടങ്ങിയ മണിപ്പുരില്‍ രണ്ട് വര്‍ഷത്തിനും നാല് മാസത്തിനും ശേഷമാണ് പ്രധാനമന്ത്രിയെത്തുന്നത്. മിസോറമില്‍ നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക. അഞ്ച് മണിക്കൂര്‍ നേരം മോദി മണിപ്പൂരില്‍ ചെലവഴിക്കും. മണിപ്പൂരിന്റെ വികസനമാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് മോദി പറഞ്ഞു. ചുരാചന്ദ്പുരില്‍ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് മോദി Read More…
71,850 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും; മൂന്ന് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദി
ന്യൂഡല്‍ഹി: നാളെ മുതല്‍ മുന്ന് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. മിസോറാം, മണിപ്പൂര്‍, അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി 71,850 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും. മൂന്ന് ദിവസത്തെ സന്ദര്‍ശനം പതിനഞ്ചിന് അവസാനിക്കും. ആദ്യസന്ദര്‍ശനം മിസോറാമിലാണ്. അവിടെ 9000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപന കര്‍മം മോദി നിര്‍വഹിക്കും. ഒരു പൊതു പരിപാടിയിലും പ്രധാനമന്ത്രി പ്രസംഗിക്കും. ഉച്ചയ്ക്ക് 12:30-ഓടെ മണിപ്പൂരിലെത്തുന്ന മോദി 8500 Read More…
നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാന്‍ ബിജെപി; രണ്ടാഴ്ച നീളുന്ന പരിപാടികള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം. ‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നി രണ്ടാഴ്ച നീളുന്ന പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. 17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ‘സേവ പഖ്വാഡ’ എന്ന പേരിലായിരിക്കും പരിപാടി നടത്തുക. കേന്ദ്രസര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും വിവിധ പരിപാടികള്‍ മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും Read More…
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു: ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി. വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് കുറിച്ചു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം Read More…
ആദ്യ വോട്ടു ചെയ്ത് മോദി; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് തുടക്കം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന് തുടക്കമായി. പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്-101 മുറിയില്‍ ഒരുക്കിയ വോട്ടെടുപ്പ് കേന്ദ്രത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം വോട്ടു രേഖപ്പെടുത്തിയത്. രാവിലെ 10 മണിക്ക് തന്നെ പോളിങ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, രാം മോഹന്‍ നായിഡു എന്നിവര്‍ അനുഗമിച്ചിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ രാവിലെ 11 വോട്ടു ചെയ്യാനെത്തുമെന്നാണ് വിവരം. ലോക്സഭയിലെയും Read More…
ഇന്ത്യയുമായുള്ള വ്യാപാരം ദുരന്തം,യുഎസിന് തീരുവ ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അത് ഏറെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ എസ്‌സിഒ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്കെതിരേ ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കെതിരേ 50 ശതമാനം തീരുവ ചുമത്തിയതിനെ ന്യായീകരിച്ചാണ് ട്രംപ് തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്. Read More…









