India News

അഹമ്മദാബാദ് വിമാന ദുരന്തം: ‘എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായ നിലയിൽ’; പക്ഷി ഇടിച്ചില്ലെന്ന് പ്രാഥമിക അന്വേഷണം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ട്. ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അകടത്തിന് കാരണമായത്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. Read More…

India News

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്‌സ് ഡാറ്റ പരിശോധനം തുടങ്ങി; നിർണായക വിവരങ്ങൾ ശേഖരിച്ചു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിർണായകമായ ബ്ലാക് ബോക്‌സ് ഡാറ്റ ലഭിച്ചുവെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അന്വേഷണവുമായി മുന്നോട്ട് പോകുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തിലെ മുഖ്യ തെളിവുകളിലൊന്നായ ബ്ലാക് ബോക്സിന്റെ മെമ്മറി മൊഡ്യൂളിൽ നിന്ന് ജൂൺ 25-ന് ഡാറ്റ ഡൗൺലോഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും (സിവിആര്‍), ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും (എഫ്ഡിആര്‍) ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ വിശകലനം ഇപ്പോഴും പുരോഗമിക്കുകയാണ്. വിമാനം തകർന്നതിന്റെ തൊട്ടുമുമ്പ് എന്ത് സംഭവിച്ചുവെന്നതിന്റെ സൂചനകൾ കണ്ടെത്താനുള്ള Read More…

Kerala News

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എൻ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. തന്റെ സ്വപ്ന ഭവനത്തിന്റെ ഗൃഹപ്രവേശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ജി നായരുടെ ജീവൻ വിമാന അപകടത്തിൽ പൊലിഞ്ഞത്. അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഡിഎന്‍എ പരിശോധയില്‍ 231 ശരീരങ്ങള്‍ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങില്‍ കണ്ടെത്താന്‍ Read More…

India News

അഹമ്മദാബാദ് വിമാനാപകടം: എയര്‍ ഇന്ത്യയില്‍ നടപടി ശക്തം; ഡിവിഷണല്‍ വൈസ് പ്രസിഡന്റ് അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരെ മാറ്റി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. എയര്‍ ഇന്ത്യയുടെ സുപ്രധാന ചുമതലകളിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ നീക്കി. വിമാന കമ്പനിയുടെ ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണം എന്നാണ് ഡിജിസിഎ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് Read More…

India News

അന്താരാഷ്ട്ര സര്‍വീസുകൾ 15% കുറച്ച് എയർ ഇന്ത്യ; നിയന്ത്രണം ജൂലൈ പകുതിവരെ തുടരും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തെത്തുടർന്ന് എയർ ഇന്ത്യ വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം വരെ കുറയ്ക്കുന്നു. ഈ നിയന്ത്രണങ്ങൾ ജൂലൈ പകുതിവരെ തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിര്ബന്ധിത സുരക്ഷാ പരിശോധനകൾ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ, പാശ്ചാത്യേഷ്യയിലെ സംഘർഷങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സര്‍വീസുകള്‍ കുറയ്ക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നടപടികളെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജൂൺ 20 മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ അന്താരാഷ്ട്ര ഷെഡ്യൂൾ ഉടൻ Read More…

India News

സാങ്കേതിക തകരാറ്: അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; ദുരന്തത്തിനുശേഷമുള്ള ആദ്യ സര്‍വീസ്

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. കഴിഞ്ഞ ആഴ്ച നടന്ന രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തിനുശേഷം ഈ റൂട്ടില്‍ ഒരുക്കിയിരുന്ന ആദ്യ സര്‍വീസായിരുന്നു ഇത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10ന് പറന്നുയരേണ്ടിയിരുന്ന എഐ 159 നമ്പര്‍ ഫ്‌ലൈറ്റാണ് റദ്ദാക്കിയത്. വിമാനത്തിന് ടേക്ക് ഓഫ് നടത്താനാകാതായതോടെ യാത്രക്കാരെ ഇറക്കിവിട്ടു. തങ്ങളുടെ ടിക്കറ്റിന് പകരം മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടയില്‍ എയര്‍ ഇന്ത്യ റദ്ദാക്കുന്ന Read More…

India News

അഹമ്മദാബാദ് വിമാന ദുരന്തം: കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചു; മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട്, മരണസംഖ്യ 294 ആയി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല മള്‍ട്ടി-ഡിസിപ്ലിനറി സമിതി രൂപീകരിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിന് പുറമേ, ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും സമിതി പരിശോധിക്കും. ഫ്ലൈറ്റ് ഡാറ്റ, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍, വിമാനമെയിന്റനന്‍സ് രേഖകള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ലോഗ്, സാക്ഷികളുടെ മൊഴികള്‍ തുടങ്ങിയ എല്ലാ പ്രധാന രേഖകളും സമിതി വിലയിരുത്തും. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. സമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി Read More…

India News

അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ്: അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് AI171 വിമാനം ദാരുണമായ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മരണം 265 ആയി. ബോയിങ് 787-8 ഡ്രീംലൈനര്‍ മോഡലിലുള്ള വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാളൊഴികെ മുഴുവന്‍പേരും മരിച്ചതായാണ് സ്ഥിരീകരിച്ചത്. രക്ഷപ്പെട്ടത് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷാണ്. എമര്‍ജന്‍സി എക്‌സിറ്റിലൂടെ പുറത്തേക്കുപോയ വിശ്വാസ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം വീണ സ്ഥലത്ത് ഉണ്ടായിരുന്ന അഞ്ച് Read More…

India News

ഗുജറാത്തില്‍ വന്‍ വിമാന ദുരന്തം, എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു തീപിടിച്ചു; 242 യാത്രക്കാര്‍

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്‌. വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു.തകര്‍ന്നതിനു പിന്നാലെ Read More…

India News

പാക് പ്രകോപനം; ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാന്റെ സംഘർഷപരിസരത്തിൽ പാക് പ്രകോപനം തുടരുന്നതിനിടെ ഇൻഡിഗോയും എയർ ഇന്ത്യയും ഇന്ന് (ചൊവ്വാഴ്ച) നിരവധി വിമാന സർവീസുകൾ റദ്ദാക്കി. പാക് അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ ഡ്രോണ്‍ ആക്രമണ ശ്രമങ്ങൾ പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. ഇൻഡിഗോ ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു Read More…