Kerala News

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍  രാഹുൽ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം വാദം നീണ്ടു. മുന്‍കൂര്‍ ഹര്‍ജിയില്‍ Read More…

Kerala News

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ കോടതി നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. തിരുവന്തപുരം സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തത്. തനിക്കെതിരായ Read More…

Kerala News

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച, അറസ്റ്റില്‍ സസ്പെന്‍സ്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുമോയെന്ന് വ്യക്തമല്ല. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും, സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പീഡിപ്പിച്ചു എന്ന ആരോപണം നിഷേധിക്കുന്നു. ബലാത്സംഗം ചെയ്യുകയോ, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ Read More…

India News

ഛത്തിസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രുപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോര്‍ട്ട് കോടതയില്‍ സമര്‍പ്പിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്‌. സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു Read More…

Kerala News

സൗബിന് മുന്‍കൂര്‍ ജാമ്യത്തില്‍ തുടരാം; ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ നടന്‍ സൗബിന്‍ ഷാഹിറടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സൂപ്രീം കോടതി. ഇത് സിവില്‍ തര്‍ക്കമല്ലേ, ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയാണല്ലോ എന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ഇതോടെ ഹര്‍ജി പിന്‍വലിച്ചു. പരാതിക്കാരന്‍ സിറാജാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമയുടെ ലാഭത്തില്‍ 40 ശതമാനം വാഗ്ദാനം ചെയ്ത് തന്നില്‍ നിന്നും ഏഴ് കോടി രൂപ തട്ടിയെന്നാണ് സിറാജിന്റെ പരാതി. സിനിമയുടെ നിര്‍മാണ ഘട്ടത്തിലാണ് സിറാജില്‍ Read More…

Kerala News

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ജാമ്യം ലഭിച്ചു. റിമാന്‍ഡിലെ നാലാം ദിവസമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തിൽ യുവതിയുടെ ആക്രമണത്തില്‍ തന്നെക്കും പരിക്കേറ്റെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്‍റെ ചെവിക്ക് ഇന്‍ഫെക്ഷനും കണ്ണട പൊട്ടിയതുമുള്‍പ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കി. ഓഫീസ് അന്തരീക്ഷത്തില്‍ പെട്ടെന്ന് ഉണ്ടായ പ്രകോപനത്തിലായിരുന്നു കയ്യേറ്റം ഉണ്ടായത് എന്നും, ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ Read More…

Kerala News

പുലിപ്പല്ല് കേസ്; വേടന് ജാമ്യം

പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനംവകുപ്പിന്റെ വാദങ്ങള്‍ വിലക്കെടുക്കാതെയായിരുന്നു കോടതിയുടെ വിധി. വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.

Kerala News

ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി; അന്വേഷണത്തില്‍ വീണ്ടും ചോദ്യം ചെയ്യല്‍ സാധ്യത

കൊച്ചി: ലഹരി ഉപയോഗം കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി.മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27 (ലഹരി ഉപയോഗം)ഉം 29 (ഗൂഢാലോചന)ഉം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഷൈന്റെ മൊഴികള്‍ വീണ്ടും പൊലീസ് പരിശോധിക്കും. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ആവശ്യമെങ്കില്‍ പൊലീസ് വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കും. നേരത്തെ ഡീ-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നുവെന്ന് നടന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോലീസിന്റെ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍, ഷൈന്‍ കഞ്ചാവും മെത്താംഫെറ്റമിനും Read More…

Kerala News

വിദ്വേഷ പരാമര്‍ശ കേസ്: പി. സി. ജോർജിന് ജാമ്യം

കൊച്ചി: ചാനൽ ചര്‍ച്ചയിൽ നടത്തിയ വിദ്വേഷ പരാമർശ കേസിൽ പി. സി. ജോർജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി 5-ന് ചാനൽ ചര്‍ച്ചയ്ക്കിടെ ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതായി യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം ജില്ലാ സെഷൻസ് കോടതി, ഹൈക്കോടതി എന്നിവയും ജോർജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന്, ഈരാറ്റുപേട്ട പൊലീസ് ഹാജരാകാൻ നോട്ടീസ് നൽകി, ഇതിന് പിന്നാലെ അദ്ദേഹം കോടതിയിൽ Read More…

Kerala News

പിസി ജോര്‍ജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തള്ളി, രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്

കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസിൽ ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളി. കോടതി പിസി ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. നേരത്തെ വൈകീട്ട് ആറുമണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജോര്‍ജിനെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. അതേസമയം, പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അപാകതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അപാകത പരിഹരിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പ് ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ Read More…