India News

സി.ബി.എസ്‍.ഇ 10, 12 ഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കില്ല; വ്യാജവാര്‍ത്തകള്‍ തെറ്റെന്ന് ബോര്‍ഡ്

ന്യൂഡല്‍ഹി: 10, 12 ക്ലാസ്സുകളുടെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഎസ്ഇ ബോര്‍ഡ് വ്യക്തമാക്കി. ഫലം പ്രസിദ്ധീകരിക്കുന്ന തീയതി സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ലെന്നും, റിസള്‍ട്ട് ഇന്ന് പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സിബിഎസ്ഇ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തീയതി മുന്‍കൂട്ടി ഔദ്യോഗികമായി അറിയിക്കും. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തെറ്റായ വിവരങ്ങളുടെ പിന്നാലെ പോകാതെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവ ഉപയോഗിച്ചാണ് ഫലം സംബന്ധിച്ച വിവരങ്ങള്‍ Read More…

Education News

പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ വലിയ മാറ്റം; ഇനി വര്‍ഷത്തില്‍ രണ്ടു പൊതുപരീക്ഷ, സിബിഎസ്ഇ കരട് മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: പുതിയ അധ്യയനവര്‍ഷം മുതലുള്ള പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ സംബന്ധിച്ച വിപുലമായ മാറ്റങ്ങള്‍ സിബിഎസ്ഇ പ്രഖ്യാപിച്ചു. 2026 മുതല്‍ പരീക്ഷ വര്‍ഷത്തില്‍ രണ്ടു ഘട്ടങ്ങളായാണ് നടത്തുക. ആദ്യഘട്ടം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 6 വരെയും, രണ്ടാമത്തെ ഘട്ടം മേയ് 5 മുതല്‍ 20 വരെയുമാണ് നടക്കുക. വിദ്യാര്‍ഥികള്‍ക്ക് ഒരു തവണയോ രണ്ടുതവണയോ പരീക്ഷ എഴുതാം. രണ്ടുതവണ എഴുതുന്നവര്‍ക്ക് മികച്ച സ്കോറാണ് അന്തിമ ഫലമായി പരിഗണിക്കുക. ആദ്യഘട്ട പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷയായി രണ്ടാമത്തെ ഘട്ടം Read More…

Education News

സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; 2025 ഫെബ്രുവരി 15 മുതൽ പരീക്ഷകൾ

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് , പ്ലസ് ടു പൊതുപരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു.പരീക്ഷകൾ 2025 ഫെബ്രുവരി 15-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷക്ക് 86 ദിവസം മുമ്പ് തീയതി പ്രഖ്യാപിക്കുന്നതെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. പ്രാക്ടിക്കൽ പരീക്ഷകൾക്കായുള്ള തീയതികൾ നേരത്തേ പുറത്തുവിട്ടിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി ഒന്നിനും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും Read More…