ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (CJP) ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് നാലാം ദിവസത്തേക്ക് കടന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി പ്രവർത്തകർ “ഡയപ്പർ ഡൊണേഷൻ ഡ്രൈവ്” സംഘടിപ്പിച്ചു. പ്രതിഷേധക്കാർ ഡയപ്പറുകൾ ഉയർത്തിക്കാട്ടി “ഗോ പ്രധാൻ ഗോ” എന്ന മുദ്രാവാക്യം മുഴക്കിയതായി പാർട്ടി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച ചിത്രങ്ങളിൽ കാണാം. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഡയപ്പറുകളിൽ എഴുതിക്കൊണ്ട് Read More…
Tag: CJP
സുരക്ഷാ ഭീഷണി വിലയിരുത്തി സിജെപി സ്ഥാപകനെ കരുതല്‍ തടങ്കിലാക്കും
കോക്രോച്ച് ജനത പാര്‍ട്ടി നേതാവായ അഭിജിത്ത് ദിപ്‌കേയെ കരുതല്‍ തടങ്കലിലാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു. സിജെപി സമരം നടത്തിയാല്‍ സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന് വിലയിരുത്തിയാണ് ഇങ്ങനെയൊരു നടപടി. അമേരിക്കയിലുള്ള ദിപ്‌കേ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയാലുടനെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. ശനിയാഴ്ചയാണ് ദിപ്‌കേ ഇന്ത്യയിലേക്കെത്തുന്നത്. ജൂൺ ആറ് മുതല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ് അഭിജിത് ദിപ്‌കേ. ഇതിന് മുന്നോടിയായി ഡല്‍ഹി വിമാനത്താവളത്തില്‍ താന്‍ എത്തുമ്പോള്‍ അനുയായികളോട് അവിടെ എത്തിച്ചേരാന്‍ ദിപ്‌കേ ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര Read More…
ഇന്ത്യൻ ജനാധിപത്യത്തിൽ എല്ലാ ശബ്ദങ്ങൾക്കും ഇടമുണ്ട്: സുനിൽ അംബേക്കർ
ഇന്ത്യൻ ജനാധിപത്യത്തിന് എല്ലാ ശബ്ദങ്ങളെയും വികാരങ്ങളെയും ഉൾക്കൊള്ളാ നുള്ള ശേഷിയുണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘത്തിൻ്റെ അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ. “കോക്രോച്ച് ജനത പാർട്ടി” (CJP) എന്ന പുതിയ രാഷ്ട്രീയ പ്രതിഭാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ച് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ യുവതലമുറയ്ക്ക്, പ്രത്യേകിച്ച് “ജനറേഷൻ Z” വിഭാഗത്തിന്, രാജ്യത്തിൻ്റെ ജനാധിപത്യ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ജനാധിപത്യ പ്രക്രിയകൾ പിന്തുടരുന്ന രാജ്യമാണെന്നും, സുതാര്യമായ തിരഞ്ഞെടുപ്പുകളും സ്വതന്ത്ര മാധ്യമ സംവിധാനവും, സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള Read More…




