India News

ഡൽഹിയിൽ 4.0 തീവ്രതയുള്ള ഭൂചലനം; ഉത്തരേന്ത്യയിൽ ശക്തമായ പ്രകമ്പനം

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് പുലർച്ചെ 5:30 ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാകെ അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലായിരുന്നു എന്നും ഇത് 5 കിലോമീറ്റർ ആഴത്തിൽ ഉണ്ടായിരുന്നുവെന്നുമാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചത്. നിലവിൽ യാതൊരു നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഡൽഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിൽ പെടുന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

India News

കെജരിവാളിനും സിസോദിയയ്ക്കും പരാജയം; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിജയം നേടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജരിവാള്‍ മൂവായിരം വോട്ടിനാണ് തോറ്റത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയാണ് വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി. ആദ്യമായാണ് കെജരിവാള്‍ ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. പര്‍വേശ് വര്‍മ, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ്. അദ്ദേഹത്തിന് 25,507 വോട്ടും കെജരിവാളിന് 22,057 വോട്ടുമാണ് ലഭിച്ചത്. ജങ്പുര മണ്ഡലത്തില്‍ Read More…

India News

ഡല്‍ഹിയില്‍ ബിജെപി മുന്നേറ്റം; കെജരിവാളും അതിഷിയും സിസോദിയയും പിന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ബിജെപി ലീഡ് നില നിലനിര്‍ത്തുന്നു. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണത്തിന് ശേഷം എഎപിയും ബിജെപിയും കടുത്ത പോരാട്ടം നടത്തിയെങ്കിലും പിന്നീട് ബിജെപി മുന്നേറ്റം നേടിയതായി വ്യക്തമായി. എഎപി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, മുഖ്യമന്ത്രി അതിഷി എന്നിവരൊക്കെ ഇപ്പോഴും പിന്നിലാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ പര്‍വേശ് വര്‍മയാണ് കെജരിവാളിനെ പിന്തള്ളിയത്. കല്‍ക്കാജി മണ്ഡലത്തില്‍ അതിഷിയും, ജംഗ്പുരയില്‍ മനീഷ് സിസോദിയയും പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥികളായ രമേഷ് ബിദൂരി, തര്‍വീന്ദര്‍ Read More…

India Kerala News

ഭാരത അന്താരാഷ്ട്ര വ്യാപാര മേളയ്ക്ക് തുടക്കമായി

“വികസിത ഭാരത് @ 2047” എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് 2024-ലെ ഭാരത അന്താരാഷ്ട്ര വ്യാപാര മേള ന്യൂ ഡൽഹിയിലെ പ്രഗതി മൈതനനിയിൽ ആരംഭിച്ചു. സ്വയം പര്യാപ്തത, സമഗ്രമായ വികസനം, നവീനത, സുസ്ഥിരത, സമുദായങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതുമായ ഭരണസംവിധാനത്തിലൂടെ സാമ്പത്തിക വളർച്ച എന്നീ മേഖലകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ, “കർഷകൻ-വിപണി-സർക്കാർ പിന്തുണ വികസിത കേരളത്തിന്” എന്ന ആശയം ആസ്പദമാക്കി കൃഷി വകുപ്പിന്റെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കേരളഗ്രോ, കേര ഫെഡ്, ആതിരപ്പള്ളി ട്രൈബൽ വാലി തുടങ്ങിയ Read More…

India News

പടക്ക നിരോധനം ‘പേപ്പറിൽ മാത്രം’! ഡൽഹി സർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ദീപാവലി കഴിഞ്ഞതോടെ പുകമഞ്ഞിൽ മുങ്ങിയ ഡൽഹി നഗരം; വായുമലിനീകരണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പടക്ക നിരോധനം എന്താണ് ചെയ്യുന്നതെന്ന് ഡൽഹി സർക്കാരിനോട് സുപ്രീംകോടതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. വായുമലിനീകരണ നിയന്ത്രണത്തിനായി ഡൽഹിയിൽ പടക്കങ്ങളും പൂത്തിരികളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് ‘പേപ്പറിൽ മാത്രം’ ഒതുങ്ങുന്നുവെന്നത് വസ്തുതയാണെന്ന് സുപ്രീംകോടതി വിമർശിച്ചു. നിയമം ശരിയായി നടപ്പിലാക്കാൻ ഡൽഹി സർക്കാർ, പൊലീസ് തുടങ്ങിയവർ സ്വീകരിച്ച നടപടികൾക്കായുള്ള രേഖകൾ ഉടൻ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോര്ട്ടിൽ ലോകത്തിലെ Read More…