സംസ്ഥാനത്തെ 29 പൊതുമേഖലാ സ്ഥാപനങ്ങളിലെ 446 തസ്തികകൾ കൂടി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ തസ്തികയായി കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതോടെ ഇതടക്കം ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത തസ്തികകളുടെ എണ്ണം 1902 ആയതായി മന്ത്രി അറിയിച്ചു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥ പ്രകാരം ഭിന്നശേഷി സംവരണം മൂന്നു ശതമാനത്തിൽനിന്നും നാല് ശതമാനമായി ഉയർത്തുകയും വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്ക് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 21 തരം ഭിന്നശേഷി വിഭാഗങ്ങൾക്കായാണ് സംവരണ പരിധി Read More…
Tag: dr r bindhu
പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു
ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ (എൻ.എസ്.എസ്) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗവ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൽപി ഹൈസ്‌കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യഘട്ടമായി ആയിരം വിദ്യാർത്ഥികളിലേക്കാണ് പദ്ധതിയുടെ പ്രയോജനമെത്തിക്കുന്നത്. ആലപ്പുഴ എസ്.ഡി. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വി.കെ.പി. സൗഹൃദ Read More…
മലയാളഭാഷാ നെറ്റ്‌വർക്ക് യാഥാർഥ്യമായി: മന്ത്രി ഡോ. ആർ ബിന്ദു
വൈജ്ഞാനിക മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന രീതിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവ വിജ്ഞാന കോശം, സാഹിത്യ അക്കാദമി, മലയാള സർവകലാശാല എന്നീ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി മലയാള ഭാഷ നെറ്റ്‌വർക്ക് ആരംഭിച്ചത് സന്തോഷകരമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സർവ വിജ്ഞാനകോശം 19-ാം വാല്യത്തിന്റെയും ലഘുവിജ്ഞാന കോശങ്ങളുടെയും പ്രകാശന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്കും ഭാഷയുടെ വികാസത്തിനും ഇതേറെ സഹായകമാണ്. മലയാള സർവകലാശാലയാണ് മലയാള Read More…
ഉന്നത വിദ്യാഭ്യാസത്തിൽ പ്രാധാന്യം ഗവേഷണത്തിനെന്ന് മന്ത്രി ഡോ ആർ ബിന്ദു
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രാധാന്യം ഗവേഷണങ്ങൾക്ക് ഉണ്ടെന്നും അതിനു സർക്കാർ പ്രാധാന്യം നൽകുന്നതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കോൺഫറൻസുകൾക്കും ശിൽപശാലകൾക്കും വൈജ്ഞാനിക സമൂഹത്തിൽ വലിയ സംഭാവനകൾ നൽകാൻ കഴിയും. കോളേജ് ഓഫ് എൻജിനിയറിങ് സംഘടിപ്പിച്ച കൺട്രോൾ, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര കോൺഫറൻസ് (ICCC 2025) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. സുരേഷ് സ്വാഗതം Read More…
കേരളത്തിൽ ആദ്യമായി ആരംഭിച്ച ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു
കേരളത്തിൽ ആദ്യമായി ആരംഭിച്ച ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടുവാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ ആണ് കാക്കനാട് സജ്ജമായിരിക്കുന്നത്. ലൈംഗിക പീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾകൊണ്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനാണ് ഈ സംവിധാനം. 24 Read More…
പരീക്ഷ തീർന്ന് പിറ്റേന്ന് ഫലം; എം ജി സർവ്വകലാശാല മാതൃകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു
അവസാന സെമസ്റ്റർ ബിരുദ പരീക്ഷ പൂർത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഈ ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ആറാം സെമസ്റ്റർ റെഗുലർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സർവ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വർഷം അവസാന സെമസ്റ്റർ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സർവ്വകലാശാലയായും എം.ജി മാറി. അഭിമാനകരമായ Read More…
സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്ററിന്റെ ഉദ്ഘാടനം മേയ് 29 ന് മുഖ്യമന്ത്രി നിർവഹിക്കും: ഡോ. ആർ. ബിന്ദു
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ ആരംഭിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 29ന് വൈകിട്ട് അഞ്ചു മണിക്ക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ അനുവദിച്ച മുപ്പത് ഏക്കർ ഭൂമിയിലാണ് കോട്ടയത്ത് സയൻസ് സിറ്റി ഉയരുന്നത്. ശാസ്ത്രഗാലറികൾ, ത്രിമാനപ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നോവഷൻ ഹബ് എന്നിവ ഉൾക്കൊള്ളൂന്ന സയൻസ് സെന്ററാണ് ഇതിലെ പ്രധാന ഭാഗം. Read More…
ഫൈൻ ആർട്സ് കോളേജുകളുടെ പാഠ്യപദ്ധതിയിലടക്കം സമഗ്ര പരിഷ്കരണം : ഡോ. ആർ ബിന്ദു
സംസ്ഥാനത്തെ ഫൈൻ ആർട്‌സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കും. 2025 ഫെബ്രുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ച 11 അംഗങ്ങളുള്ള കമ്മീഷൻ 17 ഓൺലൈൻ മീറ്റിങ്ങുകൾ ചേർന്നു. സംസ്ഥാനത്തെ ആറ് ഫൈൻ ആർട്‌സ് കോളേജുകളിൽനിന്നുള്ള തിരഞ്ഞെടുത്ത ഫാക്കൽറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത ശില്പശാലയിൽ ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചു. ജനാധിപത്യപരമായും സന്തുലിതമായും പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും വിലയിരുത്തിയാണ് കാലാനുസൃതമായ മാറ്റങ്ങൾക്ക് Read More…
ഉന്നതവിദ്യാഭ്യാസ മേഖല നവീകരണപാതയിലെന്ന് മന്ത്രി ഡോ ആർ ബിന്ദു
സജീവതയുള്ള പ്രവർത്തനങ്ങളിലൂടെയും, കൃത്യമായ ഇടപെടലുകളിലൂടെയും സമഗ്രവും അടിസ്ഥാനപരവുമായ നവീകരണം ഉന്നത വിദ്യാഭാസ മേഖലയിൽ സർക്കാർ നടപ്പിലാക്കുകയാണെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. അടുത്ത അക്കാദമിക്ക് വർഷത്തെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനം നടത്തുന്നതിനുമായി നടന്ന കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ നാലു വർഷത്തിൽ 6,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,823 കോടി രൂപ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചെലവിട്ടു. കിഫ്ബി, റൂസ, സർക്കാർ Read More…
കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം : മന്ത്രി ഡോ. ആർ ബിന്ദു
കുട്ടികളുടെ ഊർജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാൻ കഴിയണമെന്നും അതിനായി അവരുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നവീകരിച്ച ആഡിറ്റോറിയവും സമ്മർ സ്‌കൂളും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞു അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് സാധിക്കണം. കുട്ടികൾ ഹൃദയവിശാലതയുള്ളവരായി വളരണം. കുട്ടികളിൽ ഹിംസത്മക ചിന്തകൾ വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. പരസ്പരം സഹകരിച്ചും കൂട്ടുകൂടിയും പഠിച്ചും പുസ്തകങ്ങൾ വായിച്ചും കളിച്ചും കുട്ടികൾ Read More…






