India News

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നതിന് നിയമപരവും സ്വകാര്യതാ പ്രശ്‌നവും: തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: പോളിങ് സ്‌റ്റേഷനുകളിലെ സിസിടിവി വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പൊതുജനത്തിനു ലഭ്യമാക്കണമെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരുടെ സ്വകാര്യതക്ക് ഭീഷണിയാകുകയും, ഭീഷണിപ്പെടുത്തല്‍, വിവേചനം, സമ്മര്‍ദ്ദം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലടക്കം ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍പ്പട്ടികയും, പോളിങ് ബൂത്തുകളിലെ വൈകുന്നേരത്തെ ദൃശ്യങ്ങളും പുറത്തുവിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന അവകാശവാദം അദ്ദേഹം ഉന്നയിച്ചിരുന്നു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് അവരുടെ Read More…

India News

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടി കോടിയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 100 കോടി എന്ന അതിര്‍വരമ്പിലേക്ക് എത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള് 96.88 കോടിയായിരുന്ന വോട്ടര്‍മാരുടെ എണ്ണം ഇപ്പോള്‍ 99.1 കോടിയായി ഉയര്‍ന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ കണക്കുകളിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ യുവജന വോട്ടര്‍മാരുടെ എണ്ണം കൂടി വരികയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി പേര്‍ വോട്ടര്‍ പട്ടികയിലുള്ളതായും കണക്കുകള് വ്യക്തമാക്കുന്നു. വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതവും വര്‍ധിച്ചിരിക്കുകയാണ്. 2024ല്‍ 948 ആയിരുന്നത് Read More…

Kerala News

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇയർബുക്ക് ഗവർണർ പ്രകാശനം ചെയ്തു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2025 ലെ ഇയർബുക്കും 2024 ലെ വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കലിന്റെ അവലോകന റിപ്പോർട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഗൈഡും രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ഗവർണർക്ക് കൈമാറി.  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപകദിനാഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ സെക്രട്ടറി പ്രകാശ് ബി.എസും കമ്മീഷനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. 1993 ഡിസംബർ മൂന്നിനാണ് കമ്മീഷൻ നിലവിൽ Read More…

Kerala News

തദ്ദേശവാർഡ് വിഭജനം: കരട് വിജ്ഞാപനം നവംബർ 18ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബർ 18ന് പ്രസിദ്ധീകരിക്കും. അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ 3 വരെ സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചേർന്ന ഡീലിമിറ്റേഷൻ കമ്മീഷൻ യോഗം തീരുമാനിച്ചു. വാർഡ് പുനർവിഭജനത്തിനായി ജില്ലാ കളക്ടർമാർ സമർപ്പിച്ച കരട് നിർദ്ദേശങ്ങൾ ഡീലിമിറ്റേഷൻ കമ്മീഷൻ വിശദമായി പരിശോധിച്ചു. കരട് വിജ്ഞാപനത്തെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ജില്ലാ കളക്ട്രേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസിലും സമർപ്പിക്കാം. 2011 സെൻസസ് ജനസംഖ്യയുടെയും തദ്ദേശസ്ഥാപനങ്ങളിലെ Read More…