Kerala News

ഗുരുവായൂർ ദേവസ്വം പരീക്ഷകളിൽ മാറ്റം

ആഗസ്റ്റ് 10ന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025), അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്നീ തസ്തികകളിലേക്കുള്ള പൊതു പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ അസിസ്റ്റന്റ് ലൈൻമാൻ (കാറ്റഗറി നം. 12/2025) എന്ന തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 01.30 മുതൽ 03.15 വരെ നടത്തുന്ന പൊതു പരീക്ഷയിൽ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്ക് മാത്രം അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ പങ്കെടുക്കേണ്ടതില്ല. ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നം. 02/2025) തസ്തികയിലേയ്ക്കുള്ള പുതുക്കിയ പരീക്ഷാതീയതി Read More…

Education Kerala News

പ്ലസ് ടു പരീക്ഷാഫലം മെയ് 22ന്; പ്ലസ് വണ്‍ ഫലം ജൂണില്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22-ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രസിദ്ധീകരിക്കും. ഫല പ്രഖ്യാപനത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പരീക്ഷാഭവന്‍ അറിയിച്ചു. മൂല്യനിര്‍ണയം പൂര്‍ത്തിയായി, ടാബുലേഷന്‍ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം 4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഈ വര്‍ഷം 4,13,589 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടാബുലേഷന്‍ പൂര്‍ത്തിയായതിനെ Read More…

Kerala News

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 2980 പരീക്ഷാകേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതല്‍ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് 1.30ന് ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും. ആകെ 2,980 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയില്‍ 7 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 447 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്—28,358. Read More…

Kerala News

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച മുതൽ

പരീക്ഷകൾ 26ന് അവസാനിക്കും തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ​ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.

Education India News

2025 സിവില്‍ സര്‍വീസ് പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: 2025 സിവില് സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി ഘട്ടത്തിന് അപേക്ഷിക്കാം. ഇതിന് ഫെബ്രുവരി 11-ന് വൈകീട്ട് ആറു വരെ അവസരമുണ്ട്. പ്രിലിമിനറി പരീക്ഷ മെയ് 25-ന് നടക്കും. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകള്‍ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് സിവില്‍ സര്‍വീസസ് പരീക്ഷ നടത്തുന്നത്. അപേക്ഷാ തീയതി: ഫെബ്രുവരി 11-ന് വൈകീട്ട് 6 വരെ. വിശദ വിവരങ്ങള്ക്കും വിശദ Read More…