Kerala News

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 2980 പരീക്ഷാകേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതല്‍ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് 1.30ന് ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും.

ആകെ 2,980 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയില്‍ 7 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 447 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്—28,358. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ്—1,893. 444693 വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പരീക്ഷയ്ക്കിരിക്കും.

പരീക്ഷകള്‍ മാര്‍ച്ച് 26ന് അവസാനിക്കും. ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷ മാര്‍ച്ച് 6ന് ആരംഭിച്ച് 29ന് അവസാനിക്കും. ഏപ്രില്‍ 3ന് എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയം ആരംഭിക്കും.

സുരക്ഷിതമായ പരീക്ഷ നടത്തിപ്പിനും ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും സംരക്ഷിക്കാനും വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. കടുത്ത ചൂടിനെ തുടര്‍ന്ന് എല്ലാ പരീക്ഷാഹാളുകളിലും കുടിവെള്ളം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *