Kerala News

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഗൾഫിൽ ഇന്നത്തെ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. പരീക്ഷകൾ ഈ മാസം 30-ന് അവസാനിക്കും. സംസ്ഥാനത്താകെ 3031 പരീക്ഷാകേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിൽ 4,17,497 വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 633 വിദ്യാർത്ഥികളും, ലക്ഷദ്വീപിൽ 386 വിദ്യാർത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ മൂലം ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷ മാറ്റിവച്ചു. അതോടൊപ്പം, ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ Read More…

Kerala News

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ ആരംഭിക്കും; പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതീക്ഷകളും ആവേശവും നിറച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷകൾ നാളെ (മാർച്ച് 5) ആരംഭിക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് 6 വെള്ളിയാഴ്ച തുടക്കം കുറിക്കും. പരീക്ഷകൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതും. ഹയർ സെക്കൻഡറിയിൽ പ്ലസ് വണ്ണിന് 4,11,025 പേരും പ്ലസ് ടുവിന് 4,52,437 പേരുമാണ് പരീക്ഷയ്ക്ക് എത്തുന്നത്. ഗൾഫ് മേഖലയിലെയും Read More…

Kerala News

എസ്എസ്എല്‍സി–പ്ലസ് ടു പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കം; ഫലം മെയ് മൂന്നാം വാരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് വ്യാഴാഴ്ച തുടക്കമാകും. മാർച്ച് 30നാണ് പരീക്ഷകൾ സമാപിക്കുക. സംസ്ഥാനത്താകെ 3031 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ 4,17,497 വിദ്യാർത്ഥികൾ പത്താംക്ലാസ് പരീക്ഷ എഴുതും. ഗൾഫ് മേഖലയിൽ 633 പേരും ലക്ഷദ്വീപിൽ 386 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫിലെ വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് 26,000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 7ന് ആരംഭിച്ച് 28ന് സമാപിക്കും. Read More…

Education India News

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയം ഡിജിറ്റലിലേക്ക്; 2026 മുതൽ ‘ഓൺ-സ്ക്രീൻ മാർക്കിങ്’

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം 2026 മുതൽ പൂർണ്ണമായും ഡിജിറ്റൽ രീതിയിലാക്കാൻ തീരുമാനിച്ചു. ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (OSM) സംവിധാനം നടപ്പാക്കുന്നതോടെ അധ്യാപകർ ഇനി ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിക്കുന്നതിന് പകരം, സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്ക്രീനിലൂടെ വിലയിരുത്തി മാർക്ക് നൽകും. പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതിയിൽ തന്നെ തുടരുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ സംവിധാനത്തിലൂടെ മൂല്യനിർണ്ണയത്തിലെ പിഴവുകളും മാർക്ക് കൂട്ടുന്നതിലെ തെറ്റുകളും പൂർണ്ണമായി ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫലപ്രഖ്യാപനത്തിന് ശേഷം Read More…

Kerala News

ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സഭാ 2025 എന്ന പേരിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് ആദരവ് നൽകി

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടിയായ ശ്രീ സുരേഷ് ഗോപി വിവിധ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മൊമെന്റോ നൽകിയ ആദരിച്ചു.ചടങ്ങിൽ തൃശൂർ മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. ശ്രീ ജയരാജ് ബിജെപി അംഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, അഡ്വ. കെ കെ അനിഷ്കുമാർ, ജില്ലാ Read More…

Kerala News

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഒരു വിഷയത്തില്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ജൂണ്‍ 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തുമെന്നും മന്ത്രി അറിയിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 2002 സ്കൂളുകളില്‍ നിന്നായി 3, 70,642 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 2,88, Read More…

Education Kerala News

പ്ലസ് ടു പരീക്ഷാഫലം മെയ് 22ന്; പ്ലസ് വണ്‍ ഫലം ജൂണില്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22-ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രസിദ്ധീകരിക്കും. ഫല പ്രഖ്യാപനത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പരീക്ഷാഭവന്‍ അറിയിച്ചു. മൂല്യനിര്‍ണയം പൂര്‍ത്തിയായി, ടാബുലേഷന്‍ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം 4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഈ വര്‍ഷം 4,13,589 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടാബുലേഷന്‍ പൂര്‍ത്തിയായതിനെ Read More…

Kerala News

പ്ലസ് ടു ഫലം മെയ് 21ന്; ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് 30% സീറ്റ് വർധന

തിരുവനന്തപുരം – സംസ്ഥാനത്തെ ഹയർസെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം മെയ് 21-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിലവിൽ മൂല്യനിർണ്ണയം പൂര്‍ത്തിയായിട്ട് ടാബുലേഷന്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മെയ് 14-ന് ബോർഡ് യോഗം ചേർന്ന ശേഷം ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ മെയ് 14 മുതൽ 20 വരെ സമർപ്പിക്കാവുന്നതാണ്. ഏഴ് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, Read More…

Kerala News

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; 2980 പരീക്ഷാകേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 4,27,021 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതല്‍ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് 1.30ന് ഹയര്‍സെക്കന്ററി പരീക്ഷയും നടക്കും. ആകെ 2,980 കേന്ദ്രങ്ങളിലായി പരീക്ഷകള്‍ നടക്കും. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയില്‍ 7 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 447 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്നത്—28,358. Read More…

Education News

സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; 2025 ഫെബ്രുവരി 15 മുതൽ പരീക്ഷകൾ

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് , പ്ലസ് ടു പൊതുപരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു.പരീക്ഷകൾ 2025 ഫെബ്രുവരി 15-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18-നും പ്ലസ്ടു പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. പരീക്ഷാ ടൈംടേബിള്‍ cbse.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷക്ക് 86 ദിവസം മുമ്പ് തീയതി പ്രഖ്യാപിക്കുന്നതെന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. പ്രാക്ടിക്കൽ പരീക്ഷകൾക്കായുള്ള തീയതികൾ നേരത്തേ പുറത്തുവിട്ടിരുന്നു. പത്താം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ 2025 ജനുവരി ഒന്നിനും 12-ാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 15-നും Read More…