ജൂലായ് 28 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നിശ്ചയിച്ചിരുന്ന കൗസ്തുഭം റെസ്റ്റ് ഹൗസിൻ്റെ ഉദ്ഘാടനം മാറ്റി വെച്ചു. ഉദ്ഘാടനം നിർവ്വഹിക്കേണ്ടിയിരുന്ന ബഹു.ദേവസ്വം മന്ത്രിക്ക് അന്നേ ദിവസം അടിയന്തിരമായി ദില്ലിയിൽ എത്തിച്ചേരേണ്ട സാഹചര്യത്തിലാണ് പരിപാടി മാറ്റിയത്. ഉദ്ഘാടനത്തിൻ്റെ പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു
Tag: k muraleedharan
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആദ്യ യോഗം നാളെ നടക്കും
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാളെ ആദ്യ യോഗം ചേരും. തിരുവനന്തപുരത്ത് വെച്ചാണ് ഹൈപവര്‍ കമ്മിറ്റിയുടെ യോഗം ചേരുന്നത്. ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യ യോഗം ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ എന്നിവര്‍ ആദ്യ യോഗത്തില്‍ പങ്കുചേരും. പകര്‍ച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, നിരീക്ഷണം, ചികിത്സ, ഏകോപനം എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് യോഗം ചേരുന്നത്. ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കോഴിക്കോട് 3 പേര്‍ക്കും തിരുവനന്തപുരം, Read More…
ഗുരുവായൂരപ്പന് നവീകരിച്ച ദീപസ്തംഭം സമർപ്പിച്ച് ദേവസ്വം മന്ത്രി
ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു. സ്വർണ്ണ പ്രഭയിൽ ഭക്തരുടെ മനം നിറഞ്ഞു. ഇന്നു വൈകുന്നേരം ആറരയോടെ ദേവസ്വം മന്ത്രി കെ. മുരളീധരനാണ് ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ദീപസ്തംഭത്തിലെ തിരി തെളിയിച്ചായിരുന്നു സമർപ്പണം. 119 വർഷങ്ങൾക്ക് മുൻപ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബത്തിലെ ഇളമുറക്കാരുടെ സാന്നിധ്യത്തിലായിരുന്നു സമർപ്പണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, Read More…
ഗുരുവായൂർ ക്ഷേത്ര തിരക്ക് ഒഴിവാക്കാൻ വിർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കും: ദേവസ്വം മന്ത്രി
ഭക്തജനങ്ങൾക്ക് സുഖദർശനമൊരുക്കാൻ ഗുരുവായൂരിൽ പരീക്ഷണടിസ്ഥാനത്തിൽ വിർച്വൽ ക്യൂ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ.ഭക്തജനങ്ങൾക്കാവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കിഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെമികച്ച തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രവികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാക്കും. ഒൻപത് മാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ Read More…
പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി, പിന്നാലെ ഇല്ലെന്ന് ഡിഎംഒ
പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ വാക്കുകളെ തള്ളി പാലക്കാട് ഡിഎഒ ഡോ ടിവി റോഷ്. പാലക്കാട് കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡിഎംഒ അറിയിച്ചു. ഡിഎംഒയുടെ പ്രസ്താവന വന്നകോടെ ആരോഗ്യവകുപ്പ് തിരുത്തുകയും ചെയ്തു. വെള്ളിയാഴ്ച പാലക്കാട് കോളറ രോഗം രണ്ട് പേര്‍ക്ക് ബാധിച്ചെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്താവന. പാലക്കാട് ഓങ്ങല്ലൂര്‍, ലക്കിടി പേരൂര്‍ സ്വദേശികള്‍ക്ക് കോളറ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും പരിശോധനയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു എന്നാണ് ഡിഎംഒ അറിയിച്ചത്. ഡിഎംഒയുടെ പ്രസ്താവന വന്നതോടെ ആരോഗ്യവകുപ്പ് പ്രതികരണവുമായി Read More…
ഗുരുവായൂർ ക്ഷേത്രം നവീകരിച്ച ദീപസ്തംഭ സമർപ്പണം തിങ്കളാഴ്ച നടക്കും
ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച ദീപസ്തംഭത്തിൻ്റെ സമർപ്പണം തിങ്കളാഴ്ച നടക്കും. ദേവസ്വം മന്ത്രി കെ. മുരളീധരൻ സമർപ്പണം നിർവ്വഹിക്കും. വൈകുന്നേരം ആറു മണിക്കാണ് ചടങ്ങ്. ചെന്നൈയിൽ വ്യവസായം നടത്തുന്ന സനിൽകുമാർ ആണ് നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിച്ചത്.
ദേവസ്വം മന്ത്രി കെ.മുരളീധരൻ തിങ്കളാഴ്ച ഗുരുവായൂരിൽ
ദേവസ്വം മന്ത്രി കെ.മുരളീധരൻ ജൂൺ 15 തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും.ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന ദേവസ്വം മന്ത്രിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഭക്തർ എന്നിവർ ചേർന്ന് സ്വീകരിക്കും. ക്ഷേത്ര ദർശന ശേഷം രാവിലെ പത്തരയോടെ ദേവസ്വം കാര്യാലയത്തിൽ എത്തിച്ചേരുന്ന മന്ത്രി ദേവസ്വം ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരുടെ യോഗത്തിൽ പങ്കെടുക്കും. ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനും ഭക്തജനങ്ങളുടെ ക്ഷേമത്തിനും നടപ്പാക്കേണ്ടുന്ന പദ്ധതികളെക്കുറിച്ച് യോഗം അവലോകനം Read More…
നിപ പ്രതിരോധം കാര്യക്ഷമമല്ല: വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
ആരോഗ്യ വകുപ്പിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത്. നിപ ഗൗരവമായി കാണേണ്ട വിഷയമാണ്. അതിനെ അത്തരത്തില്‍ കൈകാര്യം ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നും അത്യന്തം ശോചനീയമായ അവസ്ഥയാണ് നിലവിലുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.‘ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ആരോഗ്യമേഖല സജ്ജമാക്കണം. ശക്തമായ ഇടപെടല്‍ വേണം. മന്ത്രിമാര്‍ മെഡിക്കല്‍ ബിരുദദാരികള്‍ അല്ല, അത്യന്തം ശോചനീയമായ അവസ്ഥയാണുള്ളത്. മുമ്പ് എങ്ങനെ കൈകാര്യം ചെയ്തുവെന്നും പരിശോധിക്കണം.’ പിണറായി വിജയന്‍ പറഞ്ഞു.
നിപ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത
നിപ രോഗബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും, ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം ചേരും. രോഗബാധിതന്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വെൻ്റിലേറ്ററിലാണുള്ളത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെ ക്വാറൻ്റീനിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗബാധിതനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതിനാല്‍ മെഡിക്കല്‍ കോളേജില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.






