ലൈറ്റ് ഫോര്‍ നൈറ്റ് ലൈഫ് പദ്ധതി 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിലൂടെ 50,000 എൽ.ഇ.ഡി തെരുവ് വിളക്കുകളുള്ള ഇന്ത്യയിലെ ആദ്യനഗരമായി തൃശ്ശൂർ നഗരം മാറുമെന്ന് റവന്യു മന്ത്രി കെ. രാജൻ. തൃശ്ശൂർ കോർപ്പറേഷൻ ലൈറ്റ് ഫോർ നൈറ്റ് ലൈഫ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയിരുന്നു മന്ത്രി. തൃശ്ശൂര്‍ നഗരം ഒരു മെട്രോപൊളിറ്റന്‍ സിറ്റിയായി മാറുകയാണ്. നഗരം ശുചിത്വത്തിനും സൗന്ദര്യവല്‍ക്കരണത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നല്‍കി വിവിധ പദ്ധതികള്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന Read More…
Tag: K Rajan
തൊഴിൽ പൂരം അഭംഗുരമായി തുടരും മന്ത്രി കെ. രാജൻ
ജില്ലയിൽ ഈ വർഷം 50, 000 പേർക്ക് തൊഴിൽ നൽകുക ലക്ഷ്യം: ഡോ. ടി എം തോമസ് ഐസക് തൊഴിൽ പൂരത്തിന്റെ കൊടിയേറ്റമായിരുന്നു ഇന്നലെ നടന്നതെന്നും തൊഴിൽ പൂരം അഭംഗുരമായി തുടരാനുള്ള പ്രവർത്തനങ്ങളിലേക്കാണ് പോകുന്നതെന്നും റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ ഈ വർഷം 50,000 പേർക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിടുന്നതായി വിജ്ഞാന കേരളം അഡ്വൈസർ ഡോ. ടി എം തോമസ് ഐസക്കും അറിയിച്ചു. രാമനിലയത്തിൽ Read More…
കുറഞ്ഞ വിലയ്ക്ക് പഠനോപകരണങ്ങൾ വാങ്ങാം; ജില്ലയിൽ സ്‌റ്റുഡന്റ്സ് മാർക്കറ്റുകൾക്ക് തുടക്കമായി
കേരള സർക്കാർ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് വഴി സംഘടിപ്പിക്കുന്ന സ്‌റ്റുഡന്റ്സ് മാർക്കറ്റ് സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സി.സി മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ജനകീയ മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്നത്. മുമ്പ് അധ്യയന വർഷം തുടങ്ങിയ ശേഷമാണ് പാഠപുസ്തകങ്ങൾ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാർഷിക പരീക്ഷ കഴിയുമ്പോൾ തന്നെ അടുത്ത വർഷത്തേക്കുള്ള Read More…
തൃശ്ശൂരിന്റെ തൊഴില്‍ പൂരം സമാനതകളില്ലാത്ത തൊഴില്‍ മേള – മന്ത്രി കെ. രാജന്‍
തൊഴില്‍ അന്വേഷകരെ തേടിപ്പോകുന്ന സര്‍ക്കാര്‍ വിജ്ഞാന കേരളത്തിലൂടെ കേരളത്തിന്റെ വികസന മാതൃകകളില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. വിജ്ഞാന കേരളം തൊഴില്‍ പൂരത്തിന്റെ ഭാഗമായി ഗവ. എഞ്ചിനീയറിങ് കോളേജിലും വിമലാ കോളേജിലുമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ച് തൊഴില്‍ ലഭ്യമാക്കുകയാണ് വിജ്ഞാന തൃശൂരിലൂടെ. അതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ച് സാങ്കേതിക സഹായവും നൈപുണ്യ Read More…
ചുവന്ന മണ്ണ്- പൂവൻ ചിറ റോഡ് നിർമാണോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു
പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ചുവന്നമണ്ണ്-പൂവൻചിറ റോഡിന്റെ നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചാണ് 900 മീറ്റർ ദൂരമുള്ള റോഡിലെ നിർമാണ പ്രവൃത്തികൾ നടത്തുന്നത്. ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്തംഗം പി.എ ദീപു തുടങ്ങിയവർ സംസാരിച്ചു.
സില്‍വര്‍ ലൈന്‍: ഭൂമി വില്‍ക്കാനും പണയം വയ്ക്കാനും തടസ്സമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളില്‍ ഒന്നും തടസ്സപ്പെടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍ അറിയിച്ചു. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ നിയന്ത്രണമില്ലെന്നും, പ്രശ്‌നമുള്ളവര്‍ ജില്ലാ കലക്ടറെ സമീപിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഔദ്യോഗിക വിജ്ഞാപനം ഇല്ലാതിരുന്നിട്ടും പദ്ധതി പ്രദേശങ്ങളില്‍ ഭൂമി വില്‍പ്പന നടക്കുന്നില്ലെന്ന്, വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കല്ലിട്ട ഭൂമി പണയം വയ്ക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ്. ആരും ഭൂമി വാങ്ങാന്‍ മുന്നോട്ടു Read More…
തൃശൂർ പൂരം പ്രൗഢിയോടെ നടത്തും; ആശങ്ക വേണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ
തൃശൂർ: തൃശൂര്‍ പൂരം പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും തൃശൂര്‍ കോര്‍പ്പറേഷനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം, ജനപ്രതിനിധികൾ, പെസോ പ്രതിനിധികൾ എന്നിവർ പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. തൃശൂർ പൂരം മെയ് 6ന് നടക്കും. സാമ്പിൾ വെടിക്കെട്ട് മെയ് 4ന് നടത്തുമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാറിന്റെ നിർദേശത്തെ തുടർന്ന് വെടിക്കെട്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കാൻ Read More…
വാർധക്യ സൗഹൃദ ഭവനങ്ങളുൾപ്പെടെ പുതിയ കാലത്തെ നിർമാണ ആവശ്യങ്ങൾ തിരിച്ചറിയണം: മന്ത്രി കെ രാജൻ
വാർധക്യകാലത്ത് ആവശ്യമായ പകൽ വീടുകൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നിർമാണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന ഭവന നിർമാണ ബോർഡിന് കഴിയണമെന്ന് റവന്യൂ ഭവനനിർമാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഭവനനിർമാണ ബോർഡിന്റെ 54-ാം വാർഷികവും വാടക കുടിശ്ശിക നിവാരണ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ഭവനനിർമാണ ബോർഡ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1924 -ൽ സ്ഥാപിതമായ ഭവന നിർമാണ ബോർഡ് എം.എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ വലിയ സംഭാവനയാണ് കേരളത്തിന് നൽകിയത്. ലക്ഷം വീട് പദ്ധതിയിലൂടെ Read More…
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പിന്റെ നിർമാണപ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം (മാർച്ച്) ആരംഭിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനകം പൂർത്തിയാകും. ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാർച്ച് 10,11,12 തിയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹിയറിംഗ് സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വളരെ വേഗം മുന്നോട്ടുപോകും. ടൗൺഷിപ്പിനുവേണ്ടി Read More…
ഡിജിറ്റൽ റീ സർവെ മൂന്നാംഘട്ടം : സംസ്ഥാനതല ഉദ്ഘാടനം 14 ന്
സംസ്ഥാനത്തെ സർവെ – ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 10:30 ന് കൊല്ലം ചാത്തന്നൂർ ചിറക്കര ഇ എ കെ കൺവെൻഷൻ സെന്ററിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവർ വിശിഷ്ടാതിഥികളാകും. എം എൽ എ മാരായ പി എസ് സുപാൽ, എം Read More…








