കൊല്ലം: തേവലക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കെ എസ് ഇബി വ്യക്തമാക്കുന്നു. നേരത്തെ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി Read More…
Tag: kseb
വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപ വരെ പാരിതോഷികം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തി
തിരുവനന്തപുരം: വൈദ്യുതി മോഷണം കണ്ടെത്തലിന് നേതൃത്വം നല്‍കിയ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 41.14 കോടി രൂപയുടെ പിഴ കെ.എസ്.ഇ.ബി ഈടാക്കിയതായി റിപ്പോര്‍ട്ട്. 31,213 പരിശോധനകള്‍ നടത്തിയതില്‍ 288 വൈദ്യുതി മോഷണങ്ങളും 4252 ദുരുപയോഗ സംഭവങ്ങളും കണ്ടെത്തിയതായാണ് വിവരങ്ങള്‍. പിഴയടയ്ക്കാന്‍ വിസമ്മതിച്ച ഒരാളിന് എതിരായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 2025 ഏപ്രില്‍, മേയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളില്‍ 779 ദുരുപയോഗവും 30 മോഷണങ്ങളും കണ്ടെത്തി. ഈ Read More…
ജൂണിൽ വൈദ്യുതി ചാർജ് കുറയും; ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം
തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ചെറിയൊരു ആശ്വാസമായി കെഎസ്ഇബി (KSEB) ജൂൺ മാസത്തിൽ വൈദ്യുതി ചാർജ് കുറക്കുന്നു. ഇന്ധന വില വർധനവിനെ തുടർന്ന് ഈടാക്കിയിരുന്ന ഇന്ധന സർച്ചാർജാണ് കുറയ്ക്കുന്നത്. ഒരു മാസം ബിൽ അടക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും, രണ്ട് മാസം കൂടിയുള്ള ബില്ലുകൾ അടയ്ക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ഒരു പൈസയുമാണ് ഇന്ധന ചാർജിൽ ഇളവ്. നിലവിൽ യൂണിറ്റിന് എട്ട് പൈസ ഈടാക്കിയിരുന്ന നിരക്ക്, യഥാക്രമം അഞ്ചും ഏഴും പൈസയിലേക്കാണ് കുറയുന്നത്. വൈദ്യുതി ഉത്പാദനത്തിൽ ഇന്ധന വില കൂടിയപ്പോൾ Read More…
ഇ-വാഹന ചാര്‍ജ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി; രാത്രി 30% കൂടുതലും പകല്‍ കുറവുമാണ് പുതിയ നിരക്ക്
തിരുവനന്തപുരം: ഇ-വാഹന ചാര്‍ജിംഗിനുള്ള നിരക്കില്‍ വലിയ വര്‍ദ്ധനവുമായി കെഎസ്ഇബി. വൈകുന്നേരം നാല് മണിക്കുശേഷം ചാര്‍ജിംഗ് നിരക്ക് 30% വര്‍ദ്ധിപ്പിക്കുകയും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ പകല്‍ സമയത്ത് 30% കുറയ്ക്കുകയും ചെയ്യുന്ന പുതിയ നിരക്ക് നിലവില്‍ വന്നു. കേരളത്തിലെ കെഎസ്ഇബിയുടെ 63 ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഈ നിരക്കുകള്‍ ബാധകമാകും. കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടുത്തുകയും, വിവിധ വിഭാഗങ്ങളില്‍ പരമാവധി പരിധി നിശ്ചയിക്കുകയും ചെയ്തതോടെയാണ് ഈ മാറ്റം. പുതിയ നിരക്കില്‍ യൂണിറ്റിന് മൂന്ന് Read More…
1822 കോടി നഷ്ടത്തില്‍നിന്ന് 736 കോടി ലാഭത്തിലേക്ക്; കെഎസ്ഇബിയുടെ നേട്ടം, നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസിയും സപ്ലൈകോയും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച സ്ഥാപനമായി കെഎസ്ഇബി. നിയമസഭയില്‍ സമര്‍പ്പിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി)യുടെ റിപ്പോര്‍ട്ട് പ്രകാരം, കെഎസ്ഇബി 736 കോടി രൂപയുടെ ലാഭത്തിലാണ്. മുൻ വർഷം 1822 കോടി രൂപയുടെ നഷ്ടം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ വളർച്ച. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1368 കോടി രൂപയാണ്, ഇതില്‍ 53.79% കെഎസ്ഇബിയുടെ ലാഭമാണ്. നൂറുകോടിക്കു മുകളില്‍ ലാഭമുണ്ടാക്കിയ രണ്ടാമത്തെ സ്ഥാപനം കെഎസ്എഫ്ഇയാണ്, 105 കോടി രൂപയുടെ ലാഭത്തോടെയാണ് Read More…
അടുത്ത മാസം വൈദ്യുതി ബില്‍ കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയുന്നു. ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ഈടാക്കിയിരുന്ന ഇന്ധന സര്‍ചാര്‍ജിലാണ് ഇളവ് വരുത്തിയത്. കഴിഞ്ഞ മാസം റെഗുലേറ്ററി കമ്മീഷന്‍ 9 പൈസയുടെ സര്‍ചാര്‍ജ് ഒഴിവാക്കിയതോടെയാണ് ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാനുള്ള തീരുമാനം Read More…
പൊതു തെളിവെടുപ്പ് ജനുവരി 29 ന്
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2023-24 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്ത് അംഗീകരിക്കുന്നതിനുള്ള പെറ്റീഷൻ (ഒ.പി.നം.49/2024) സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ജനുവരി 29 ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ വച്ച് രാവിലെ 11 മണിക്ക് പൊതു തെളിവെടുപ്പ് നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാവുന്നതാണ്. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജനുവരി 28 ന് വൈകുന്നേരം 5 മണിക്ക് Read More…
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ ഇന്റേൺഷിപ്പ് അവസരം
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ (കെ.എസ്.ഇ.ആർ.സി) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽഎൽബി, എൽഎൽഎം ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജനുവരി 25ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/events/14174 എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷ ഫീസ് 500 രൂപ.
ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ സംഘടിപ്പിക്കും
സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കെ.എസ്.ഇ.ബി, കേരള എനർജി മേനേജ്‌മെന്റ് സെന്റർ എന്നിവയോടൊപ്പം അനർട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘പുനരുപയോഗ ഊർജ്ജവും ഗ്രീൻ ഹൈഡ്രജനും; ഭാവി സാധ്യതകൾ’ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. കേന്ദ്ര വൈദ്യുതി വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടർ, സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, പെട്രോളിയം, പ്രകൃതി Read More…
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സി.എം.പി. തൃശൂർ ഏരിയ കമ്മറ്റി വിയ്യൂർ പവർഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സി.എം.പി. തൃശൂർ ഏരിയ കമ്മറ്റി വിയ്യൂർ പവർഹൗസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.ജീവിത പ്രയാസങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന കേരളീയ സമൂഹത്തെ വൈദ്യുതി ചാർജ് വീണ്ടും വർദ്ധിപ്പിച്ച് കൊണ്ട് ദുരന്തത്തിലേക്ക് തള്ളി വിടുന്ന പിണറായി സർക്കാർ ഭരണഘടന ലംഘനം ചെയ്തിരിക്കുകയാണെന്ന് സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ.എൻ.നമ്പീശൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തൃശൂർ ഏരിയ സെക്രട്ടറി ജോസ് മാറോക്കി അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിൽവട്ടം മണ്ഡലം കമ്മറ്റി പ്രസിഡണ് നിഖിൽ സതീശൻ മുഖ്യപ്രഭാഷണം Read More…







