Kerala News

പിപി ദിവ്യ പൊലീസ് കസ്റ്റഡിയില്: വൈകിട്ട് 5 വരെ ചോദ്യം ചെയ്യൽ

കണ്ണൂർ: എഡിഎം നവീന്ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യയെ ഇന്ന് വൈകിട്ട് 5 വരെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാവിലെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം എസിപി ഓഫീസിൽ വിശദമായ ചോദ്യം ചെയ്യലിന് ദിവ്യയെ കൈമാറി. പോലീസ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു ദിവസത്തെ മാത്രമാണ് അനുവദിച്ചത്. നേരത്തെ മൂന്നു മണിക്കൂറോളം ദിവ്യയെ ചോദ്യം ചെയ്തിരുന്നു. Read More…

Kerala News

ഒടുവില്‍ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കസ്റ്റഡിയിൽ; ജാമ്യാപേക്ഷ തള്ളിയതോടെ ചോദ്യംചെയ്യല്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒടുവില്‍ കസ്റ്റഡിയിൽ. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങിയത്. പോലീസ് ദിവ്യയെ കണ്ണൂരില്‍ നിന്നു പിടികൂടിയതായി അറിയിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്യുകയാണെന്നും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അറിയിച്ചു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. ദിവ്യക്ക് മുന്‍കൂര്‍ Read More…

Kerala News Politics

പിപി ദിവ്യയെ സംരക്ഷിച്ചതിന് എംവി ഗോവിന്ദനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ പൊലീസ് അനാസ്ഥ വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിച്ചത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. ദിവ്യയ്ക്ക് ഗോവിന്ദൻ്റെ അടുപ്പക്കാരുമായി പലതരം ഇടപാടുകളുണ്ട്. ഗോവിന്ദനെതിരെ പൊലീസ് കേസ് എടുക്കണമെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മരണ ശേഷവും എഡിഎം നവീൻ ബാബുവിനെ കോടതിയിൽ അപമാനിക്കുകയാണ് ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതാവുമായ വിശ്വൻ ചെയ്തത്. ദിവ്യയ്ക്ക് നിയമ സഹായം ചെയ്തത് സിപിഎം നേതൃത്വമാണ്. സിപിഎമ്മിൻ്റെ വക്കാലത്ത് സ്ഥിരമായി Read More…

Kerala News Politics

പി.പി ദിവ്യയെ സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ ഒളിപ്പിക്കുന്നു : വി.മുരളീധരൻ

നവീന്‍ ബാബു കേസിലെ പ്രതി പി.പി.ദിവ്യ ഏത് പാർട്ടി ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് സിപിഎമ്മിന് അറിയാമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരള പൊലീസ് നിസഹായരായി നിൽക്കുകയാണ്. ആത്മഹത്യ പ്രേരണക്കുറ്റത്തിലെ പ്രതിയായ നേതാവിനെ ഒന്ന് ചോദ്യം ചെയ്യാൻ പോലും സാധിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇതിനുള്ള ജനങ്ങളുടെ മറുപടിയാവും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് മുരളീധരന്‍ പറഞ്ഞു. വള്ളത്തോൾ നഗറിൽ കെ.ബാലകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ എം.എല്‍.എ കെ.രാധാകൃഷ്ണനെ ഡൽഹിയിലേക്ക് പറഞ്ഞുവിട്ടത് മുഖ്യമന്ത്രിക്ക് പേടിയുള്ളതുകൊണ്ടെന്നും വി.മുരളീധരൻ വിമർശിച്ചു. പിൻമുറക്കാരനായി മരുമകൻ Read More…

Kerala News Politics

ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദിവ്യയെ സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞതിനുശേഷം 24 മണിക്കൂർ കഴിഞ്ഞിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണ്. കേരള പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ആരാണ് ദിവ്യയെ സഹായിച്ചത്. പത്തനംതിട്ടയിലെ നേതാക്കൾ ദിവ്യക്കെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചു. എന്നാൽ അവരെ ഇതുവരെ ചോദ്യം ചെയ്യാൻ പോലും പോലീസിന് സാധിക്കാത്തത് സർക്കാറിന്റെ പരാജയമാണ്. ഉപതിരഞ്ഞെടുപ്പ് Read More…

Kerala News

പിപി ദിവ്യ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്തേക്ക്.

കണ്ണൂര്: എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, സിപിഎം കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കി. ഇതിന് പിന്നാലെ ദിവ്യ രാജിക്കത്ത് നല്‍കി.സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിക്കുന്ന ദിവ്യ, നവീന് ബാബുവിന്റെ മരണത്തില്‍ അങ്ങേയറ്റം വേദനയുണ്ടെന്ന് പറഞ്ഞു. “കത്ത്ബന്ധപ്പെട്ടവര്ക്ക് അയച്ചതായും ” അവര് വ്യക്തമാക്കി. പരിയാരം ഡിവിഷനില്‍ നിന്നുള്ള കെകെ രത്നകുമാരിയെ പുതിയ ജില്ലാ പ്രസിഡന്റ് ആയി നിയോഗിച്ചിരിക്കുകയാണ്. പാര്ട്ടി യോഗത്തില്‍ ആരും ദിവ്യയ്ക്ക് പിന്തുണ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.