ന്യൂഡൽഹി: പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മോദി സര്ക്കാരിന്റെ നേട്ടങ്ങള് വിശദീകരിച്ചത്. പ്രതിപക്ഷ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിൽ മൂന്നാം മോദി സര്ക്കാരിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. “പ്രധാനമന്ത്രി അവാസ് യോജനയുടെ കീഴിൽ 3 കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നൽകുകയാണ്. 70 വയസ്സിന് മുകളിലുള്ള 6 കോടി പൗരന്മാർക്ക് ‘ആയുഷ്മാൻ ഭാരത്’ പദ്ധതിയിലൂടെ ആരോഗ്യ ഇൻഷുറൻസ് നൽകുന്നു.” രാഷ്ട്രപതി പറഞ്ഞു. “യുവാക്കളുടെ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാരിന്റെ പ്രത്യേക Read More…
Tag: parliment
പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ
ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം, സാമ്പത്തിക സർവേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും. പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. കുറഞ്ഞ Read More…
അനുകമ്പയും മനുഷ്യത്വവും കാണിക്കൂ”: വയനാട്ടിനായി പാർലമെന്റിനു മുന്നില്‍ കേരള എംപിമാരുടെ പ്രതിഷേധം
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിന് എതിരെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ലമെന്റിനു മുന്നില്‍ എംപിമാര്‍ അണി നിരന്നത്.പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള എംപിമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു. വയനാടിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തുന്നതാണെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നല്‍കി, ആഭ്യന്തര മന്ത്രിയെ നേരിട്ടു കണ്ടു. എന്നാല്‍ അനുകൂല നടപടിയുണ്ടായിലില്ലെന്ന് പ്രിയങ്ക Read More…




