India News Sports

കോഹ്‍ലിയും രോഹിതും ‘തുടരും’; വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ വെറ്ററൻ താരങ്ങളായ വിരാട് കോഹ്‍ലിയും ക്യാപ്റ്റൻ രോഹിത് ശർമയും ഏകദിന ക്രിക്കറ്റിൽ നിന്നു വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. 2027ലെ ഏകദിന ലോകകപ്പിൽ കളിച്ച ശേഷം വിരമിക്കുകയെന്ന പദ്ധതിയാണ് ഇരുവർക്കുമുള്ളതെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ 25നു സിഡ്നിയിൽ നടക്കുന്ന മൂന്നാം ഏകദിനത്തോടെ അവർ വിമിക്കുമെന്നും ലോകകപ്പിൽ അവസരം ലഭിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഇതാണ് ബിസിസിഐ നിഷേധിച്ചത്. ഇരുവരുടേയും വിരമിക്കലൊന്നും ഇപ്പോൾ ബിസിസിഐ ആലോചനയിലുള്ള വിഷയങ്ങളല്ല. ഈ വർഷത്തെ ഏഷ്യാ കപ്പിനും അടത്ത വർഷത്തെ Read More…

News Sports

ബിസിസിഐയ്ക്ക് ‘വിവരാവകാശം’ ബാധകമല്ല

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കി പുതിയ കേന്ദ്ര കായിക ബില്ലിൽ വീണ്ടും ഭേദ​ഗതി. ജൂലൈ 23നു ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ രാജ്യത്തെ എല്ലാ കായിക സംഘടനകളേയും പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ബിസിസിഐ എതിർപ്പ് ഉയർത്തിയതോടെയാണ് സർക്കാർ ഭേദ​ഗതി വരുത്തിയത്. സഭയിൽ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥയാണ് ഒഴിവാക്കിയത്. വിവരാവകാശ നിയമപ്രകാരം സർക്കാരിൽ നിന്നു ​ഗണ്യമായ സായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ മാത്രമേ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിൽ പെടുത്താനാകു Read More…

News Sports

ധോണിക്ക് പകരക്കാരനായി സഞ്ജു? രാജസ്ഥാനെ സമീപിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് നായകനായ മലയാളി താരം സഞ്ജു സാംസണെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നീക്കം തുടങ്ങുന്നതായി സൂചന. എം.എസ്. ധോണിക്ക് പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കുകയാണെന്ന് ചെന്നൈയുടെ ടീമ്മാനേജ്മെന്റിലെ മുതിര്‍ന്ന അംഗം വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ കൈമാറ്റകാലയളവില്‍ സഞ്ജുവിന് വേണ്ടി രാജസ്ഥാനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ 18 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ താരം സഞ്ജുവിനെ നിലനിര്‍ത്തിയിരുന്നു. ചെന്നൈയുടെ നേതൃത്വത്തിലുള്ള പരിഗണനയില്‍ സഞ്ജു ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും ആയതും, ടീം നായക സ്ഥാനത്തിനുള്ള യോജ്യരായതുമാണ് പ്രധാനകാരണം. “സഞ്ജുവിനെ Read More…

News Sports

‘ക്യാപ്റ്റന്‍ കൂള്‍’ ഇനി എം.എസ്. ധോനിക്ക് മാത്രം; ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചു

റാഞ്ചി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ലോകപ്രസിദ്ധ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ എം.എസ്. ധോനി ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വിളിപ്പേര് ഇപ്പോള്‍ നിയമപരമായി സ്വന്തമാക്കാനായുള്ള ശ്രമത്തിലാണ്. ഈ പേരിന് ട്രേഡ്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി ധോനി ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ 5നാണ് താരം ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ജൂണ്‍ 16ന് ട്രേഡ്മാര്‍ക്ക് ജേണലില്‍ ഈ അപേക്ഷ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്പോര്‍ട്‌സ് പരിശീലനം, പരിശീലന സൗകര്യങ്ങള്‍, മറ്റു ബന്ധപ്പെട്ട സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഭാഗത്തിലാണ് ട്രേഡ്മാര്‍ക്ക് അപേക്ഷിച്ചിരിക്കുന്നത്. 2007ലെ Read More…

India News Sports

വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ തിളങ്ങുന്ന താരമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപനത്തിനുശേഷം ദിവസങ്ങള്‍ക്കുള്ളിലായിരുന്നു കോഹ്‌ലിയുടെ ഈ നിർണ്ണായക തീരുമാനം. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനു ശേഷമാണ് താരം പടിയിറങ്ങുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരനായാണ് കോഹ്‌ലി വിരമിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി Read More…

Kerala News Sports

സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, സ്‌കൂൾ അക്കാദമികൾ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവർഷത്തെ ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ നടക്കും. 6, 7, 8, പ്ലസ് വൺ ക്ലാസ്സുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ.  ബാസ്‌കറ്റ് ബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ, വോളിബോൾ, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ഫുട്ബോളിലും ത്വെയ്ക്കുണ്ടോയിലും പെൺകുട്ടികൾക്ക് മാത്രവുമാണ് സെലക്ഷൻ. ആൺകുട്ടികളുടെ Read More…

India International News Sports

ഐസിസിയിലേക്ക് ജയ് ഷാ: ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും

മുംബൈ: ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാനാകാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. ഏകപക്ഷീയമായി ജയ് ഷാ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും എന്നാണ് സൂചന. നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലേ മൂന്നാം ടേമിൽ തുടരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. നവംബറിലാണ് ഐസിസി ചെയർമാന്റെ തെരഞ്ഞെടുപ്പ്. ഈ പുതിയ ചുമതല ഏറ്റെടുക്കുന്നതോടെ ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്തുനിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്ക്കും. ജയ് ഷായ്ക്ക് Read More…