Kerala News

ഏറ്റവും മികച്ച ജില്ലാകളക്ടർക്കുള്ള പുരസ്ക്കാരം; നന്ദി അറിയിച്ച് അർജുൻ പാണ്ഡ്യൻ

നാളെ (മാര്‍ച്ച് 2) പുതിയ കളക്ടറായ ശിഖ സുരേന്ദ്രന് ചുമതല കൈമാറും സംസ്ഥാനത്തെ ഏറ്റവും നല്ല ജില്ലാ കളക്ടർക്കുള്ള അവാർഡ് ലഭിച്ചതിൻ്റെ സന്തോഷം പങ്കുവയ്കുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കളക്ട്രേറ്റിലെ സെക്ഷനുകളിലും ഓഫീസുകളിലും നേരിട്ടെത്തി നന്ദി പറഞ്ഞു. ജോലിയിൽ മികവ് തെളിയിച്ച ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും ജീവനക്കാരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്താണ് കളക്ടർ മടങ്ങിയത്. തൃശ്ശൂര്‍ ജില്ലയില്‍ നിന്നും സ്ഥലംമാറിപ്പോകുന്ന ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് വിവിധ വകുപ്പുകളും സംഘടനകളും യാത്രയയപ്പ് നല്‍കി. ഏറ്റവും മികച്ച Read More…

Kerala News

പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്ക്; പൊതുജനങ്ങൾക്ക് പ്രവേശനം നാളെ മുതൽ

പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് നാളെ മുതൽ (28-2-26)പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ, റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആദ്യ സന്ദർശകരാകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശന സമയം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളിൽ സുവോളജിക്കൽ പാർക്കിനും അവധിയായിരിക്കും. Read More…

Kerala News

ഐഎഎസ് തലപ്പത്ത് സ്ഥാനമാറ്റം: അർജുൻ പാണ്ഡ്യൻ കാസർകോട്ടേക്ക്, ശിഖ സുരേന്ദ്രൻ തൃശൂർ കലക്ടർ

തിരുവനന്തപുരം: സംസ്ഥാന ഐഎഎസ് തലപ്പത്ത് നിർണായക സ്ഥാനമാറ്റം. നിലവിൽ തൃശൂർ ജില്ലാ കലക്ടറായി പ്രവർത്തിച്ചിരുന്ന അർജുൻ പാണ്ഡ്യനെ കാസർകോട് ജില്ലാ കലക്ടറായി നിയമിച്ചു. കാസർകോട്ടെ നിലവിലെ കലക്ടറായ കെ ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് അർജുൻ പാണ്ഡ്യന്റെ നിയമനം. അതേസമയം, ടൂറിസം ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറായി ചുമതലയേൽക്കും. ഭരണപരമായ കാര്യക്ഷമതയും പ്രവർത്തന മികവും പരിഗണിച്ചാണ് പുതിയ നിയമനങ്ങളെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Kerala News

‘പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഫെബ്രുവരി 28 മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം’; പ്രവേശന നിരക്കുകൾ പ്രഖ്യാപിച്ചു

തൃശൂർ: ഏറെ പ്രതീക്ഷകൾക്കൊടുവിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഫെബ്രുവരി 28 മുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. രാവിലെ എട്ട് മണിക്ക് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പെടെയുള്ള മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആദ്യ സന്ദർശനം ആരംഭിക്കും. 14 ആവാസവ്യവസ്ഥകളിലായി 330-ലധികം മൃഗങ്ങളെയാണ് പാർക്കിലേക്ക് മാറ്റിയിരിക്കുന്നത്. തൃശൂർ മൃഗശാലയിലെ മാനുകൾ, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികൾ, സിംഹവാലൻ കുരങ്ങുകൾ എന്നിവ ഇതിനകം എത്തിച്ചേർന്നിട്ടുണ്ട്. ജിറാഫ് ഉൾപ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാൻ നാല് Read More…

Kerala News

ശിവരാത്രി ദിനത്തിൽ വടക്കുംനാഥന് മുന്നിൽ ‘ശ്രീ വടക്കുംനാഥൻ ഗാനം’ സമർപ്പിച്ചു

തൃശ്ശൂർ: മഹാശിവരാത്രിയുടെ പുണ്യദിനത്തിൽ വടക്കുംനാഥൻ ക്ഷേത്രസന്നിധിയിൽ ‘ശ്രീ വടക്കുംനാഥൻ ഗാനം’ സമർപ്പിച്ചു. “ഹിമഗിരി ശൃംഗത്തിൽ ശക്തി കൈലാസം… തൃശ്ശിവപേരൂരിൽ മഹിമ തൻ കൈലാസം…” എന്ന് ആരംഭിക്കുന്ന ഗാനം രചിക്കുകയും ആലപിക്കുകയും ചെയ്തത് അഡ്വക്കേറ്റ് എം.ആർ. രമേഷ് പണിക്കർ (മമ്മിയൂർ കളരി, ഗുരുവായൂർ) ആണ്. Retd.ഡി .ഇ .ഒ . സേതുമാധവൻ.കെ.ആർ . അധ്യക്ഷതയിൽ പ്രസ്തുത ഗാനം അടങ്ങുന്ന ഫോട്ടോ വടക്കുംനാഥനു വേണ്ടി സമർപ്പണം നടത്തുകയും ചെയ്തു. വടക്കുംനാഥനു സമർപ്പിക്കുന്നതിനായി ഗാനത്തിന്റെ ഫോട്ടോ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് Read More…

Kerala News

തിരുവമ്പാടി ദേവസ്വത്തിനെതിരെയുള്ള പൂരം റിപ്പോർട്ട് പിൻവലിക്കണം:- ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി ഗോപാലകൃഷ്ണൻ

തൃശ്ശൂർ പൂരം അന്വേഷണ റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ രംഗത്ത്. മുൻ മന്ത്രി വി.എസ്സ് സുനിൽ കുമാറി ന്റെയും മന്ത്രി രാജന്റേയും അനുവാദത്തോടെ തിരുവമ്പാടി ദേവസ്വത്തിനെതിരെയും തിരുവമ്പാടി എഴുന്നള്ളിപ്പിനെതിരെയും പോലീസ് നടത്തിയ കൊള്ളരുതായ്മയെ വെള്ളപൂശി വാദിയെ പ്രതിയാക്കി അവതരിപ്പിച്ച തൃശ്ശൂർ പൂരം അന്വേഷണറിപ്പോർട്ട് കേരളത്തിലെ സർക്കാർ നടത്തുന്ന ക്ഷേത്ര വിരുദ്ധ സമീപനത്തിന്റെ ഭാഗമാണ്. മറ്റ് ഏതെങ്കിലും മത ആചാരങ്ങൾ പോലീസ് നിയന്ത്രിക്കുന്നുണ്ടൊ? പള്ളി കമ്മറ്റിക്കെതിരെ പ്രതി ചേർക്കാറുണ്ടാ?എന്തുകൊണ്ട് തിരുവമ്പാടി ദേവസ്വത്തിനെതിരെ Read More…

Kerala News

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വിവാദം: ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘം റിപ്പോർട്ട്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരം തടസ്സപ്പെടുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്ലെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. മഠത്തിൽ വരവ് സമയത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന്റെ നടപടികളേക്കുറിച്ചും പരാമർശമുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ സംഭവത്തിൽ ആസൂത്രിത നീക്കമുണ്ടോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും നടപടി. 2024 ഒക്ടോബറിലാണ് Read More…

Kerala News

ഇരിങ്ങാലക്കുടയിൽ സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് പുതിയ വാതിൽ; കെഎസ്‌സിഎ തൃശൂർ സെന്റർ ഫെബ്രുവരി 10ന് ഉദ്ഘാടനം

തൃശൂർ: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തൃശൂർ ജില്ലയിലെ പുതിയ സെന്റർ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള (CCEK)യുടെ കീഴിൽ ആരംഭിക്കുന്ന ഈ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ–സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. സിവിൽ സർവീസ് പരീക്ഷകളെ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പരിശീലനവും അക്കാദമിക് പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സെന്റർ Read More…

Kerala News

തൃശൂർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം; ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഉദ്ഘാടനം ചെയ്തു

തൃശൂർ: തൃശൂർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ശ്രീ നിതിൻ നബീൻ. ഒല്ലൂക്കരയിലെ 164-ാം നമ്പർ ബൂത്തിൽ നടന്ന തിരഞ്ഞെടുപ്പ് ചുവരെഴുത്ത് ഉദ്ഘാടനം ചെയ്താണ് പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി എം. വി. ഗോപകുമാർ, അഡ്വ. ജയ സൂര്യൻ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ആർ. ഹരി, Read More…

Kerala News Politics

ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി 7 ന് തൃശൂരിൽ; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും ബജറ്റ് ചർച്ചകൾക്കും നേതൃത്വം

തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഫെബ്രുവരി 7 ന് രാവിലെ 9.30 ന് തൃശൂരിൽ എത്തും. സന്ദർശനത്തിന്റെ ഭാഗമായി ഒല്ലൂക്കര സോണൽ ഓഫീസ് പരിസരത്തെ 164-ാം നമ്പർ ബൂത്തിൽ രാവിലെ 9.30 ന് തിരഞ്ഞെടുപ്പ് ചുവരെഴുത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഈ ചടങ്ങോടെ തൃശൂരിലെ രാഷ്ട്രീയ ചലനങ്ങൾ കൂടുതൽ സജീവമാകുമെന്ന് നേതൃത്വം അറിയിച്ചു. തുടർന്ന് രാവിലെ 10.30 ന് പുഴയ്ക്കലിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി കേന്ദ്ര ബജറ്റ് Read More…