International News

നാറ്റോ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച; 8 യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്

വാഷിങ്ടണ്‍: ഗ്രീന്‍ലന്‍ഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക തീരുവ ചുമത്തുന്നതില്‍ നിന്നും പിന്മാറി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗ്രീന്‍ലന്‍ഡിന്റെ ഭാവി സംബന്ധിച്ച് നാറ്റോയുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി ഒന്നുമുതല്‍ താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനം ട്രംപ് പിന്‍വലിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍വെച്ചു നാറ്റോ സെക്രട്ടറി ജനറല്‍ ഗ്രീന്‍ റൂട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ തീരുമാനം. റൂട്ടെയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ഗ്രീന്‍ലാന്‍ഡിനും ആര്‍ട്ടിക് മേഖലയ്ക്കുമായുള്ള കരാറിന്റെ രൂപരേഖ തയ്യാറായെന്നും Read More…

International News

‘കുടിയേറ്റ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍’; 75 രാജ്യങ്ങള്‍ക്ക് വിസാ വിലക്കേര്‍പ്പെടുത്തി യു എസ്

വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കടുപ്പിച്ച് അമേരിക്ക. 75 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുടെ വിസാ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ചയാണ് സുപ്രധാന തീരുമാനം പുറത്തുവിട്ടത്. റഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ 75 രാജ്യങ്ങളിലെ പൗരന്മാരുടെ വിസാ അപേക്ഷകള്‍ നിരസിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് എംബസികള്‍ക്ക് നിര്‍ദേശം നല്‍കി. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്, കുടിയേറ്റ, കുടിയേറ്റേതര വിസ അനുവദിക്കുന്നതിന് ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇതിനകം തന്നെ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. പിന്നാലെയാണ് വിലക്ക് Read More…

International News

ഇന്ത്യയ്ക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി ട്രംപ്

ന്യൂയോര്‍ക്ക്: ഇന്ത്യക്കെതിരെ വീണ്ടും നികുതി ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏത് അവസരത്തിലും ഇന്ത്യയ്ക്കു മേലുള്ള തീരുവ കുത്തനെ ഉയര്‍ത്താന്‍ സാധിക്കുമെന്നും അമേരിക്കയുടെ വ്യാപാര-ഊര്‍ജ്ജ താല്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കില്‍ അധിക നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമെന്നും തീരുവ ‘വളരെ വേഗത്തില്‍’ ഉയര്‍ത്താന്‍ തനിക്ക് കഴിയുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഫ്‌ലോറിഡയില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് Read More…

International News

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓരോ സൈനികനും 1,776 ഡോളര്‍ (ഏകദേശം 1.60 ലക്ഷം രൂപ) വീതം നല്‍കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ആണ് തുക അനുവദിച്ചിരിക്കുന്നത്. 1776ലെ യുഎസിന്റെ സ്ഥാപക വര്‍ഷം എന്ന നിലയിലാണ് 1,776 ഡോളര്‍ എന്ന തുക നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സായുധ സേനയ്ക്ക് നല്‍കിയ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് തുക അനുവദിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഒരു ലക്ഷത്തിലേറെ സൈനികര്‍ക്ക് Read More…

International News

സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പ്രവേശന വിലക്ക്; യുഎസിനെ അസ്ഥിരപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി അമേരിക്ക. പലസ്തീന്‍ അതോറിറ്റിയുടെ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ യുഎസില്‍ പ്രവേശിക്കുന്നതിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, സിയറ ലിയോണ്‍, ദക്ഷിണ സുഡാന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ ലാവോസ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സിറിയയെ കൂടാതെ പ്രവേശനവിലക്ക്. നൈജീരിയ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക യാത്രാ നിയന്ത്രണങ്ങളുമുണ്ട്. സൊമാലിയക്കാരുടെ യുഎസ് പ്രവേശനവും ഇതിനോടകം നിരോധിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ചാഡ്, റിപ്പബ്ലിക് ഓഫ് Read More…

India News

വ്യാപാര, ഊര്‍ജമേഖലകളില്‍ യുഎസുമായി സഹകരിക്കാന്‍ ഇന്ത്യ; ട്രംപുമായുള്ള സംഭാഷണം ഊഷ്മളമെന്ന് മോദി

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വിവിധ മേഖലകളില്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. വ്യാപാരം, നിര്‍ണായക സാങ്കേതിക വിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ദ്വിപക്ഷീയ സഹകരണം ശക്തിപ്പെടുത്തിയതില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചതായാണ് പ്രസ്താവനയില്‍ പറയുന്നത്. ദ്വിപക്ഷീയ വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളില്‍ ഊര്‍ജസ്വലത നിലനിര്‍ത്തേണ്ടതിന്റെ Read More…

International News

‘ഇന്ത്യന്‍ അരി യുഎസില്‍ കൊണ്ടുവന്നു തള്ളരുത്’; തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയുടെ അരി ഇറക്കുമതിയും കാനഡയുടെ വളം ഇറക്കുമതിയും സംബന്ധിച്ച് പുതിയ തീരുവ ഏര്‍പ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചര്‍ച്ചകള്‍ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടയിലാണ് മുന്നറിയിപ്പ്. അമേരിക്കയിലെ കര്‍ഷകര്‍ക്ക് വേണ്ടി കോടിക്കണക്കിന് ഡോളറിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. അരി ഇറക്കുമതിയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്ക്കിടെയാണ് ഇന്ത്യ ഒരു പ്രധാന ഉദാഹരണമായി ഉയര്‍ന്നുവന്നത്. അരി ഇറക്കുമതി തെക്കന്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നാശം വിതയ്ക്കുന്നുവെന്ന് ലൂസിയാനയില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ ആരോപിച്ചു. അമേരിക്കയിലെ റീട്ടെയില്‍ Read More…

International News

അടച്ചുപൂട്ടല്‍ അവസാനിപ്പിച്ച് അമേരിക്ക സാധാരണ നിലയിലേക്ക്; ധനാനുമതി ബില്ലില്‍ ഒപ്പിട്ട് ട്രംപ്

വാഷിങ്ടണ്‍: 43 ദിവസത്തെ റെക്കോര്‍ഡ് അടച്ചുപൂട്ടല്‍ അവസാനിപ്പിച്ച് സര്‍ക്കാരിന്റെ ധനാനുമതി ബില്ലില്‍ ഒപ്പുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെനറ്റും ജനപ്രതിനിധി സഭയും ധനാനുമതി ബില്‍ പാസാക്കിയതിന് പിന്നാലെയാണ് അന്തിമ അനുമതിക്കായി ട്രംപിന്റെ മുന്നിലെത്തിയത്. ബില്ലില്‍ ബുധനാഴ്ച രാത്രി ട്രംപ് ഒപ്പുവെച്ചതോടെ ജനുവരി 30 വരെ അമേരിക്കയ്ക്ക് ഫണ്ട് ലഭിക്കും. 43 ദിവസത്തെ അടച്ചുപൂട്ടല്‍ മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ ഫെഡറല്‍ ജീവനക്കാര്‍ വ്യാഴാഴ്ച മുതല്‍ ജോലിയില്‍ തിരികെ പ്രവേശിക്കും. എന്നിരുന്നാലും മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും പ്രവര്‍ത്തനങ്ങളും എത്ര വേഗത്തില്‍ Read More…

International News

‘ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കും’; ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഉടനെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേലുള്ള തീരുവ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായി ന്യായമായ വ്യാപാരക്കരാറുണ്ടാക്കുന്നതിന് അടുത്തെത്തിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ഇന്ത്യയിലെ പുതിയ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറിന്റെ സത്യപ്രതിജ്ഞ ച്ചടങ്ങിലാണ് ട്രംപിന്റെ പരാമര്‍ശം. ‘മുന്‍പത്തേതില്‍നിന്ന് വ്യത്യസ്തമായ ഒരു കരാര്‍ ഇന്ത്യയുമായി ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്. ഇപ്പോള്‍ അവര്‍ക്ക് എന്നോട് സ്‌നേഹമില്ല. പക്ഷേ, അവര്‍ എന്നെ വീണ്ടും സ്‌നേഹിക്കും. നമുക്ക് ഒരു മാന്യമായ വ്യാപാരക്കരാര്‍ കിട്ടാന്‍ പോകുകയാണ്” -ട്രംപ് പറഞ്ഞു. ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ Read More…

International News

ആരോഗ്യ പ്രശ്‌നങ്ങളുമായി അമേരിക്കയിലേക്ക് വരേണ്ട, പുതിയ വിസ നിര്‍ദേശങ്ങളുമായി ട്രംപ്

വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യുഎസ് വിസ നിയന്ത്രിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിര്‍ദേശം. ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ട്രംപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസില്‍ പ്രവേശിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ചില മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അനുമതി നല്‍കേണ്ടെന്നാണ് നിര്‍ദേശം. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ Read More…