കൊച്ചി – ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന മാത്യു മാഞ്ഞൂരാന്റെ കൊച്ചു മകനും കേരള കോൺഗ്രസ്സ് ( മാണി )എറണാകുളം നിയോജക മണ്ഡലം പ്രസിഡണ്ടും കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാൻ ബി ജെ പി യിൽ അംഗത്വമെടുത്തു.കൊച്ചിയിൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ദേഹത്തിന് അംഗത്വം നൽകി.ബി ജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, Read More…
Tag: BJP
കേരളത്തിലെ റെയില്‍ പദ്ധതികളുടെ സ്തംഭനാവസ്ഥ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ
കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ട് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചത് ഗൗരവതരമാണ്. കേരളത്തിലെ റെയിൽവെ പദ്ധതികളുടെ സ്തംഭനാവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ്.സംസ്ഥാനത്തെ പ്രധാന റെയില്‍വേ വികസനപ്രവര്‍ത്തികള്‍ക്കായി ആവശ്യമായ 470 ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ 64 Read More…
ക്ഷേമപെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥൻമാരുടെ പട്ടിക പുറത്തുവിടണം: കെ.സുരേന്ദ്രൻ
പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരാണ് ഇത്രയും കൂടുതൽ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് Read More…
സിപിഎം എഡിഎമ്മിൻ്റെ കുടുംബത്തോട് ചെയ്തത് കൊടുംചതി: കെ.സുരേന്ദ്രൻ
നവീൻ ബാബുവിന്റെ കൊലപാതകത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നിൽ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന് തെളിയിക്കാനുള്ള നാടകമാണ് സിപിഎം നടത്തിയത്. സിപിഎം ആ കുടുംബത്തിനോട് കാണിച്ചത് പൊറുക്കാനാവാത്ത ചതിയാണ്. പത്തനംതിട്ടയിലെ സിപിഎം നേതൃത്വം കുടുംബത്തിനൊപ്പം ആണെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചത് ഇരട്ടത്താപ്പാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂർ ഘടകവും തുടക്കം മുതൽ അവസാനം വരെ കൊലയാളികൾക്കൊപ്പമായിരുന്നു. എല്ലാം സിപിഎമ്മിന്റെ Read More…
വഖഫ് ബില്ലിനെ എതിർക്കുന്ന എംപിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തും: കെ.സുരേന്ദ്രൻ
വഖഫ് ബോർഡിൻ്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ എംപിമാർ പാർലമെൻ്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയർത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. കേരളത്തിലെ പൊതു സമൂഹത്തിനൊപ്പം നിൽക്കാൻ എംപിമാർക്ക് ബാധ്യതയുണ്ട്. അതിന് അവർ തയ്യാറായില്ലെങ്കിൽ എം പിമാരുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇത് മുനമ്പത്തെ മാത്രം പ്രശ്നമല്ല. ജനങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. വഖഫിൻ്റെ പേരിൽ ആരെയും കുടിയൊഴിപ്പിക്കാം എന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് Read More…
കോൺഗ്രസ് ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നു: കെ.സുരേന്ദ്രൻ
ഭരണഘടനയെ സസ്പെൻഡ് ചെയ്തവർ ഇപ്പോൾ ഭരണഘടന പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയെ കോൺഗ്രസ് കശാപ്പ് ചെയ്തത് രാജ്യം ഒരിക്കലും മറക്കില്ലെന്നും എറണാകുളത്ത് നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കാശ്മീരിന് പ്രത്യേക അധികാരം കൊടുക്കുന്ന ആർട്ടിക്കിൾ 370 ആവശ്യമില്ലെന്ന് പറഞ്ഞയാളാണ് ഭരണഘടനാ ശിൽപ്പി ഡോ.അംബേദ്കർ. എന്നാൽ അതിന് ഒരു വിലയും പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു നൽകിയില്ല. ഭരണഘടനയുടെ കടയ്ക്കൽ കത്തി വെക്കുന്ന നിലപാടാണ് എല്ലാ കാലത്തും കോൺഗ്രസ് എടുത്തത്. ഭരണഘടനയെ Read More…
കേരള എം.പിമാരുടെ മതേതരത്വം പാർലിമെന്റിൽ അറിയാം: കെ.സുരേന്ദ്രന്‍
മുനമ്പത്ത് ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ ബാധിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മതേതര വാദികളെന്ന വകാശപ്പെടുന്ന കേരളത്തിലെ യു.ഡി.എഫ് – എല്‍.ഡി.എഫ് എം.പിമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് മുനമ്പത്തെയും വഖഫ് നോട്ടീസ് വന്ന മറ്റ് സഥലങ്ങളിലെയും ജനം ഉദ്വേഗത്തോടെ കാത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഒരു ന്യനപക്ഷമേ ഉള്ളൂ എന്നാണ് ഇരുമുന്നണികളും കണക്കാക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷ ജനതയെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ഇരുമുന്നണികളും തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.എഫ്.ഐ എസ്.ഡി.പി.ഐ തുടങ്ങിയ Read More…
ചേലക്കരയിൽ ചരിത്ര മുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ NDA യ്ക്ക് ചരിത്ര മുന്നേറ്റം സാധ്യമാക്കിയ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ . വിജയത്തോളം പോന്ന പ്രകടനമാണ് NDA സ്ഥാനാർത്ഥി കെ.ബാലകൃഷണൻ കാഴ്ചവെച്ചത്. UDF ന് കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും LDF ന് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാളും വോട്ട് കുറഞ്ഞപ്പോൾ NDA യ്ക്ക് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിനേക്കാൾ 10000 വോട്ടും ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാൾ 5000 വോട്ടും വർദ്ദിപ്പിക്കാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും കോൺഗ്രസ്സിൻ്റെ Read More…
വഖഫ് അധിനിവേശ വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കുക വഴി മുഖ്യമന്ത്രിയും സർക്കാരും മുനമ്പം നിവാസികളെ വഞ്ചിച്ചു. കെ. സുരേന്ദ്രൻ
മുനമ്പം നിവാസികളോടപ്പമല്ല വഖഫ് ബോർഡിനൊപ്പം എന്ന് തെളിയിക്കുന്നതാണ്ജു ഡീഷ്യൽ കമ്മിഷനെ വച്ചത്. വഞ്ചനാപരമായ തീരുമാനം ഒരാളും അംഗീകരിക്കുന്നില്ല, സമരസമിതി അംഗീകരിക്കില്ല. സർക്കാർ മുനമ്പം നിവാസികളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു.സർക്കാർ നടത്തിയത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. മുനമ്പത്തും, ചെല്ലാനത്തും, വഖഫ് നോട്ടീസ് നൽകിയ ഇടങ്ങളിലെല്ലാം ജാഗ്രതാ സമിതി രൂപീകരിക്കും മറ്റന്നാൾ മുതൽ സമരം ശക്തമാക്കും. സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നോട്ടീസ് നിർത്തി ഭൂമി വഖഫിൻ്റെത് അല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. ശക്തമായ ചെറുത്തു നിൽപ്പുണ്ടാകും.
കേന്ദ്രത്തിനെതിരായ വ്യാജപ്രചരണം; സംസ്ഥാന സർക്കാർ മാപ്പ് പറയണം: കെ.സുരേന്ദ്രൻ
വയനാട് ദുരന്തനിവാരണത്തിന് കേന്ദ്ര അവഗണന നേരിട്ടുവെന്നത് വ്യാജപ്രചരണമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. Read More…








